Connect with us

ഈ ചേഷ്ടകൾ നമ്മുക്കെപ്പോഴും പ്രിയങ്കരമാണ്… മലയാളികൾ മനസ്സിൽ താലോലിച്ച മോഹൻലാൽ മാജിക്

Malayalam Breaking News

ഈ ചേഷ്ടകൾ നമ്മുക്കെപ്പോഴും പ്രിയങ്കരമാണ്… മലയാളികൾ മനസ്സിൽ താലോലിച്ച മോഹൻലാൽ മാജിക്

ഈ ചേഷ്ടകൾ നമ്മുക്കെപ്പോഴും പ്രിയങ്കരമാണ്… മലയാളികൾ മനസ്സിൽ താലോലിച്ച മോഹൻലാൽ മാജിക്

മോഹൻലാൽ എന്ന അഭിനയപ്രതിഭ മലയാളികളുടെ കൂടെപ്പിറപ്പായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. ഓരോ സിനിമയിലും പുതുമകൾ സൃഷ്ടിക്കുന്ന അതുല്യകാലാകാരൻ മോഹൻലാലിൻറെ ചെരിഞ്ഞ തോലും മീശ പിരിച്ച നോട്ടവും മുണ്ടു മടക്കി കുത്തുന്ന സ്റ്റൈലും ചെറിയൊരു ചിരിയും ഓരോ മലയാളികൾക്കും മനഃപ്പാ ഠമാണ്.

എല്ലാവരുടേയുമൊപ്പം സാധാ മനുഷ്യനെപ്പോലെ കളിച്ച് ചിരിച്ച് പേരുമാറിയ ശേഷം പെട്ടന്ന് കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്ന മോഹൻലാൽ ഇന്ത്യക്കകത്തും പുറത്തുമെല്ലാം പേര് കേട്ട വ്യക്തിത്വത്തിനുടമയാണ്.

അദ്ദേഹത്തിന്റെ ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾ മനസ്സിൽ താലോലിക്കുന്നുണ്ട്. ഉത്സവപിറ്റേന്നിലെ അനിയൻ തമ്പുരാൻ, ദശരഥത്തിലെ രാജീവൻ, സഖാവ് നെട്ടൂരാൻ, നാടോടിക്കറ്റിലെ ദാസൻ, സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കർ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, മണിച്ചിത്രത്താഴിലെ സണ്ണി തുടങ്ങിയ കഥാപാത്രങ്ങളിൽ എല്ലാം ഉള്ള കോമൺ ഫാക്ടർ ആണ് ലാലിൻറെ വ്യത്യസ്തമായ മാനറിസം. രൂപങ്ങളിൽ പോലും പറയത്തക്ക മാറ്റങ്ങൾ ഇല്ലാത്ത ഈ കഥാപാത്രങ്ങൾ ഇന്നും വെവ്വേറെ ആയി പ്രേക്ഷക മനസ്സിൽ ജീവിക്കുന്നത് എന്തുകൊണ്ടായിരിക്കും ?
ഈ കഥാപാത്രങ്ങൾക്ക് ലാൽ പകർന്നുകൊടുത്ത അവരുടേതായ സ്ഥായി ഭാവങ്ങൾ ഉണ്ട്, അതാണ് അനിയൻ തമ്പുരാനിൽ നിന്ന് രാജീവനെയും, നെട്ടൂരാനിൽ നിന്ന് ദാസനെയും എല്ലാം വ്യത്യസ്തം ആക്കുന്നത്. അനിയൻ തമ്പുരാൻറെ സ്ഥായി ഭാവം നിഷ്കളങ്കതയാണ്. ഇത്രയും നിഷ്കളങ്കൻ ആയൊരു കഥാപാത്രം മലയാള സിനിമയിൽ വേറെ ഉണ്ടോയെന്ന് സംശയമാണ്. ഒരു കയർ തുമ്പിൽ ജീവിതം അവസാനിപ്പിക്കുമ്പോളും ചിരിച്ചുകൊണ്ടാണ് അയാൾ മരണത്തെ വരവേറ്റത്. ദശരഥത്തിലെ രാജീവനെ നോക്കു, ആരെയും വകവെയ്ക്കാത്ത, എന്ത് തെമ്മാടിത്തരം കാണിച്ചാലും ഒരു കൂസലും ഇല്ലാത്ത ആളുടെ ഭാവം ആയിരുന്നു അയാൾക്ക്‌. പിന്നീട് ഒരു അച്ഛന്റെ നിറഞ്ഞു തുളുമ്പുന്ന വാത്സല്യത്തിൻറെ പ്രതീകം ആയി മാറി അയാൾ. “എല്ലാ അമ്മമാരും ആനിയെ പോലെ ആണോ ?” ഈ ചോദ്യം രാജീവൻ ചോദിച്ചതിന് ശേഷം നമ്മൾ കണ്ടത് മാതൃത്വം അനുഭവിച്ചിട്ടില്ലാത്ത ഒരു മകൻറെയും, മകനെ വിട്ടുകൊടുക്കേണ്ടി വന്ന ഒരു അച്ഛൻറെയും വേദനയുടെ ഭാവ പകർച്ചകൾ ആയിരുന്നു.

ഇനി ഭരതത്തിലെ കല്ലൂർ ഗോപിനാഥൻറെ കാര്യം എടുത്താൽ, താൻ ദൈവ തുല്യൻ ആയി കാണുന്ന, ഗുരുവും ജേഷ്ടനുമായ കല്ലൂർ രാമനാഥൻറെ അപകട മരണം ചില പ്രത്യേക സാഹചര്യങ്ങൾ മൂലം മറച്ചുവെയ്ക്കേണ്ടി വന്ന ഒരു മനുഷ്യൻറെ മാനസിക പിരിമുറുക്കങ്ങൾ ആണ് ഗോപിനാഥനിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സഖാവ് നെട്ടൂരാനെ നോക്കൂ, ഒരു ശക്തൻ ആയ കമ്മ്യൂണിസ്റ്റ് നേതാവിൻറെ ഭാവം ആണ് അയാൾക്ക്‌. നെട്ടൂരാനെ വെല്ലുന്നൊരു സഖാവ് മലയാളത്തിൽ വേറെ ഇല്ല എന്നുതന്നെ പറയാം. ഈ പറഞ്ഞ കഥാപാത്രങ്ങൾ എല്ലാം വെറും വേഷപകർച്ചകൾ അല്ല, ഭാവ പകർച്ചകൾ ആണ്. പല സാഹചര്യങ്ങളിൽകൂടി കടന്നു പോകുന്ന ഈ കഥാപാത്രങ്ങൾക്ക് അവരുടെ മാനസിക അവസ്ഥയ്ക്ക് അനുയോജ്യം ആയ ഭാവങ്ങൾ പകർന്നു കൊടുത്തു ജീവൻ നൽകുകയാണ് മോഹൻലാൽ ചെയ്യ്തത്.

തൻറെ വ്യക്തിത്വത്തിൻറെ അംശങ്ങൾ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടാണ് മുകളിൽ പറഞ്ഞ ഓരോ കഥാപാത്രങ്ങളേയും സൂക്ഷ്മമായ ഭാവങ്ങളിലൂടെ പല ധ്രുവങ്ങളിൽ നിന്ന് ലാൽ പകർന്നാടിയതു. അതൊരു പരിമിതിയോ പോരായ്മയോ അല്ല, തേനീച്ചകളെ പൂക്കളിലേക്കു ആകർഷിക്കുന്ന തേൻപോലെ,

മോഹൻലാലിൻറെ കഥാപാത്രങ്ങളിൽ അയാളുടെ വ്യക്തിത്വത്തിൻറെ അംശം പ്രകടം ആണെന്ന് ലോഹിതദാസ് ഒരിക്കൽ പറയുക ഉണ്ടായി. എന്നാൽ ആ കഥാപാത്രങ്ങൾക്കെല്ലാം വേണ്ട ചേരുവകൾ ചേർത്ത് പകർന്നാടുന്ന അഭിനയം സ്വീകരിക്കാത്ത മലയാളികൾ ഇല്ല.

mohanlal mannerisam

More in Malayalam Breaking News

Trending

Recent

To Top