‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം’, ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി
‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം’, ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി
‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം’, ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുന്‍പേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ.
‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാണ് പീടികപ്പറമ്പ് പ്രദേശത്തെ ചുവരെഴുത്തില്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സ്വമേധയാ ആണ് ഇത്തരം ചുവരെഴുത്ത് നടത്തിയതെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
വനിതാ സംഗമത്തിനെത്തുന്ന മോദി ചടങ്ങില്‍ വച്ച് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സുരേഷ് ഗോപി തൃശൂരില്‍ പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സ്ഥിരസാന്നിധ്യമാണ്.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സാധാരണ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ബിജെപി വോട്ട്. പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടെത്തി. സുരേഷ് ഗോപിയുടെ താരപ്രഭാവമായിരുന്നു കാരണം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങി.അപ്പോഴും പരാജയമായിരുന്നു ഫലം. രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ടുകള്‍ കൂട്ടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം സ്ഥാനത്തു നിന്ന് കയറാന്‍ കഴിഞ്ഞില്ല. സുരേഷ് ഗോപിയെതന്നെ തൃശൂരില്‍ മല്‍സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...