Connect with us

‘ലോറന്‍സ് ബിഷ്‌ണോയിയെ അവസാനിപ്പിക്കും’; ശപഥം എടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ

News

‘ലോറന്‍സ് ബിഷ്‌ണോയിയെ അവസാനിപ്പിക്കും’; ശപഥം എടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ

‘ലോറന്‍സ് ബിഷ്‌ണോയിയെ അവസാനിപ്പിക്കും’; ശപഥം എടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ചൊവ്വാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ച് സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കി. കൂടികാഴ്ചയ്ക്ക് ശേഷം ഏകനാഥ് ഷിന്‍ഡെ ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രസ്താവന പുറപ്പെടുവിക്കുകയും ‘ലോറന്‍സ് ബിഷ്‌ണോയിയെ അവസാനിപ്പിക്കും’ എന്ന് ശപഥം എടുക്കുന്നുവെന്നും പ്രസ്താവിച്ചു.

‘മുംബൈയില്‍ ഒരു ഗ്യാംങ് വാറും നടക്കില്ല. അധോലോകത്തിന് മുംബൈയില്‍ ഒരു ഇടവും നല്‍കില്ല. ഇത് മഹാരാഷ്ട്രയാണ്, ഇത് മുംബൈയാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാതിരിക്കാന്‍ അത് ഏത് ലോറന്‍സ് ബിഷ്‌ണോയി സംഘമായാലും അവരെ അവസാനിപ്പിക്കും’ ഏകനാഥ് ഷിന്‍ഡെ സല്‍മാനൊപ്പം നിന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതിനാല്‍ സല്‍മാന്‍ ഖാന്റെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കാന്‍ മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ ഖാന്റെ പിന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നില്‍ക്കുമെന്നും അദ്ദേഹത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സല്‍മാന്‍ ഖാനോട് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു.

അതേ സമയം ഏപ്രില്‍ 14 ന് ബാന്ദ്ര വെസ്റ്റിലുള്ള ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ടുപേരെ മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് വെടിവെപ്പില്‍ പങ്കാളികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയത്.

വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മുംബൈയില്‍ എത്തിച്ച് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഇത് ‘ട്രെയിലര്‍’ മാത്രമാണെന്ന് നടന് അന്‍മോല്‍ ബിഷ്‌ണോയി മുന്നറിയിപ്പ് നല്‍കി. കേസിലെ പ്രതികളിലൊരാള്‍ ഗുണ്ടാസംഘം രോഹിത് ഗോദാരയുമായി ബന്ധമുള്ള ഗുരുഗ്രാം സ്വദേശിയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

More in News

Trending

Recent

To Top