ഓട്ടിസം ബാധിച്ച കുഞ്ഞിനെ ജനലിൽ കെട്ടിയിട്ടു നിസ്സഹായതയോടെ ജോലിക്ക് പോകുന്ന ക്രൈം ഫോട്ടോഗ്രാഫറായ ഒരമ്മ ..
By
ഓട്ടിസം ബാധിച്ച കുഞ്ഞിനെ ജനലിൽ കെട്ടിയിട്ടു നിസ്സഹായതയോടെ ജോലിക്ക് പോകുന്ന ക്രൈം ഫോട്ടോഗ്രാഫറായ ഒരമ്മ ..
അമ്മമാർ തന്നെ മക്കൾക്ക് ദോഷമാകുന്ന കാലത്ത് ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടി വരുന്ന ഒരമ്മയുടെ കഥ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ക്രൈം ഫോട്ടോഗ്രാഫറായ ബിന്ദു പ്രദീപാണ് മകളുടെ അവസ്ഥയിൽ വിഷമിക്കുന്നത് . സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുപറമ്പില്‍ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചതോടെയാണ് ഈ അമ്മയുടെയും മകളുടെയും കഥ പുറംലോകമറിഞ്ഞത്. സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കുറിപ്പ്,
രണ്ടു പെണ്‍മക്കളുടെ അമ്മയാണ് ബിന്ദു. കുഞ്ഞ് പെട്ടെന്ന് അക്രമാസക്തയാകുന്നത് കൊണ്ട് അവളെ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിടാറില്ലെന്ന് ബിന്ദു പറയുന്നു. ഭക്ഷണം കൊടുത്ത് ഷാള്‍ അരയില്‍ കെട്ടി ജനലില്‍ ബന്ധിപ്പിച്ചാണ് ബിന്ദു ജോലിക്ക് പോകാറുള്ളത്. ബിന്ദു ഇല്ലാത്തപ്പോള്‍ മൂത്തമകളാണ് ഇളയകുട്ടിയെ നോക്കുന്നത്.
കുട്ടിയ്ക്ക് ഓട്ടിസമാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് പ്രദീപ് ബിന്ദുവിനെയും മക്കളെയും ഉപേക്ഷിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ബിന്ദുവും മക്കളും വാടക വീട്ടിലാണ് കഴിയുന്നത്. നാട്ടുകാരുടെ സഹായത്തില്‍ മൂന്നു സെന്റില്‍ വീട് പണി തുടങ്ങിയെങ്കിലും അതിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോണ്‍ എടുത്തു വാങ്ങിയ ക്യാമറയുടെ അടവും തെറ്റിയിരിക്കുകയാണ്. സീസണനുസരിച്ചാണ് വിവാഹ വര്‍ക്കുകള്‍ കിട്ടുക. അതുകൊണ്ടുതന്നെ ചില മാസങ്ങളില്‍ വെറുതെ ഇരിക്കേണ്ടിവരും.
ആണുങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൈംഫോട്ടോഗ്രഫറാണ് ബിന്ദു. സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത മേഖലയാണ് ഇത്. കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കുറ്റവാളികളുടെയും മൃതശരീരങ്ങളുടെയും ഫോട്ടോ പകര്‍ത്തി നല്‍കുകയാണ് ബിന്ദുവിന്റെ ജോലി. 2002 ലായിരുന്നു പോലീസിന്റെ ഫോട്ടോഗ്രഫറായി ജോലി ആരംഭിക്കുന്നത്.
bindu pradeep life story
