Connect with us

നിങ്ങൾ അയണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരാണോ ?! എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

Uncategorized

നിങ്ങൾ അയണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരാണോ ?! എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

നിങ്ങൾ അയണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരാണോ ?! എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

നിങ്ങൾ അയണ്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നവരാണോ ?! എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അത് കുറയുമ്പോഴാണ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുന്നത്. അതിനാൽ ഭക്ഷണം എപ്പോഴും പോഷക സമൃദ്ധമായിരിക്കണം.

മിക്കവരിലും ഏറ്റവുമധികം കുറവുള്ള ധാതു ലവണമാണ് അയണ്‍. ഇത് കുറഞ്ഞു പോകുമ്പോൾ വിളര്‍ച്ച ശരീരത്തെ ബാധിക്കും. ശരീരത്തിലെ പ്രത്യേക മാറ്റങ്ങളുണ്ടാകുന്ന പ്രായമാണ് കൗമാരം. ഈ പ്രായത്തില്‍ അയണിന്റെ അളവ് കുറയുന്നത് ബുദ്ധിവളര്‍ച്ചയെ അടക്കം വലുതായി തന്നെ ബാധിക്കും.

പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, തവിട്, ബീന്‍സ്, മാംസം , മത്സ്യം, മുട്ട എന്നിവയടക്കമുള്ള ആഹാരത്തില്‍ അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, ഭക്ഷണത്തോടൊപ്പം ചായ, കാപ്പി എന്നിവ കുടിക്കുന്നത് ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

അയണിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറഞ്ഞാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയും. കേരളത്തിലെ 60 ശതമാനത്തിലധികം സ്ത്രീകളിലും 20 ശതമാനത്തിലധികം പുരുഷന്മാരിലും വിളര്‍ച്ചയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിളര്‍ച്ചയുള്ളവര്‍ സാധാരണയായി അയണ്‍ ഗുളിക കഴിക്കാറുണ്ട്. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. അയണ്‍ ഗുളികകള്‍ കഴിക്കുന്ന സമയം മലത്തിന് കറുത്ത നിറമായിരിക്കും. എന്നാല്‍ ഇത് കാര്യമാക്കാനില്ലെന്ന് വിദഗ്ദർ പറയുന്നു.അയണ്‍ ഗുളികകള്‍ കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെ ഇത് വര്‍ധിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം.

Iron tablets and problems

More in Uncategorized

Trending

Recent

To Top