Connect with us

ലണ്ടനിൽ അവധി ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും; ചിത്രം പങ്കിട്ട് കല്യാണി, അവർ ഒന്നിച്ച് കറങ്ങി ആഘോഷിക്കട്ടെയെന്ന് ആരാധകരുടെ കമന്റുകൾ

Social Media

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം ബിന്ദു പണിക്കര്‍ വീണ്ടു അഭിനയത്തിലേയ്ക്കു തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ‘ റോഷാക്ക്’ ലൂടെയായിരുന്നു ബിന്ദു പണിക്കരുടെ തിരിച്ചുവരവ്. ചിത്രത്തിലെ ബിന്ദുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ ബിന്ദു പണിക്കറുടെ മകൾ കല്യാണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ലണ്ടനിൽ അവധി ആഘോഷിക്കുന്ന ബിന്ദുവിന്റെയും സായ് കുമാറിന്റെയും ചിത്രമാണ് കല്യാണി ഷെയർ ചെയ്തത്.

ലണ്ടനിൽ തന്നെയാണ് കല്യാണി ഉപരി പഠനത്തിനു പോയിരിക്കുന്നത്. ‘വൈ ഗയ്സ് വൈ’ എന്നാണ് കല്യാണി ചിത്രത്തിനൊപ്പം നൽകിയ അടികുറിപ്പ്. ‘അവർ ഒന്നിച്ച് കറങ്ങി ആഘോഷിക്കട്ടെ’യെന്നാണ് അതിന് മറുപടിയായി ഒരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചത്. രസകരമായ കമന്റുകളും ഫൊട്ടൊയ്ക്ക് താഴെ നിറയുന്നുണ്ട്. താരങ്ങളായ രജിഷ വിജയൻ, ഗണപതി തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top