Actress
താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയില്ല, ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്; ബിന്ദു പണിക്കർ
താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയില്ല, ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്; ബിന്ദു പണിക്കർ
മമ്മൂട്ടി ചിത്രം റോഷോക്ക് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകർ ഒരേപോലെ എടുത്തു പറയുന്നതാണ് ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനവും. ബിന്ദു പണിക്കർ എന്ന അഭിനേത്രിയുടെ വ്യത്യസ്തമാർന്ന പ്രകടനം കാണാമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്
ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍. റോഷാക്കില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ ഓരോ താരവും കഥാപാത്രമായി മാറുകയായിരുന്നു. ആ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷവും പ്രശ്‌നങ്ങളും തങ്ങള്‍ അനുഭവിക്കുകയായിരുന്നു. അവിടെ ബിന്ദു പണിക്കരോ മമ്മൂക്കയോ ഉണ്ടായിരുന്നില്ല, അവിടെ സീതയും ലൂക്ക് ആന്റണിയുമാണ് ഉണ്ടായിരുന്നത്.
മമ്മൂക്കയുടെ അഭിനയത്തെപ്പറ്റി താന്‍ എടുത്തു പറയേണ്ട കാര്യമില്ല. മമ്മൂക്ക നമുക്ക് എപ്പോഴും ഒരു അദ്ഭുതമാണല്ലോ. സെറ്റില്‍ കഥാപാത്രത്തെപ്പോലെ തന്നെ തനിക്കാണ് പ്രായം കൂടുതല്‍ ഫീല്‍ ചെയ്തത്. മമ്മൂക്കയ്ക്ക് പ്രായത്തിന്റെ ഒരു പ്രശ്‌നങ്ങളുമില്ല.
ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്. മമ്മൂക്ക ആക്ഷന്‍ ചെയ്യുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയി. ഇപ്പോള്‍ തന്നെ താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയൊന്നുമില്ല പണ്ട് കണ്ട ആള്‍ തന്നെ ഇപ്പോഴും മുന്നിലിരിക്കുന്നത്.
നമ്മളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും വിസ്മയിപ്പിക്കാനും വേണ്ടി മമ്മൂക്ക ഇനിയും കാലങ്ങളോളം ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് പ്രാര്‍ഥന. മാത്രമല്ല റോഷാക്കില്‍ വേഷമിട്ട എല്ലാവരും നന്നായി അഭിനയിച്ചു എന്നാണ് ബിന്ദു പണിക്കര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.