Malayalam
ഞാനും ബിന്ദു പണിക്കരും തമ്മില്‍ ലോഹ്യത്തിലാണെന്നാണ് വാര്‍ത്തകള്‍; സിനിമയില്‍ അങ്ങനെയാണ്; ആദ്യ സിനിമ ലൊക്കേഷനിലെ ഗോസിപ്പുകൾ പറഞ്ഞ് സംവിധായകന് ജോസ് തോമസ്!
ഞാനും ബിന്ദു പണിക്കരും തമ്മില്‍ ലോഹ്യത്തിലാണെന്നാണ് വാര്‍ത്തകള്‍; സിനിമയില്‍ അങ്ങനെയാണ്; ആദ്യ സിനിമ ലൊക്കേഷനിലെ ഗോസിപ്പുകൾ പറഞ്ഞ് സംവിധായകന് ജോസ് തോമസ്!
മലയാള സിനിമാ ലോകത്ത് സ്ഥിരമായിട്ടൊരു ഇരിപ്പിടം നേടിയെടുത്ത താര ജോഡികളാണ് ബിന്ദു പണിക്കരും നടന് സായ് കുമാറും. ഇപ്പോൾ സിനിമയിൽ അത്ര സജീവമായി കാണുന്നില്ലെങ്കിലും മകള്‍ കല്യാണിയുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് ഇവർ . മകളുടെ കൂടെയുള്ള ടിക് ടോക് വീഡിയോയിലൂടെ താരദമ്പതിമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ഇതിനിടയിൽ ബിന്ദു പണിക്കരുമായി ബന്ധപ്പെട്ട ഒരു ഗോസ്സിപ്പിനെ കുറിച്ച് സംവിധായകന് ജോസ് തോമസ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിട്ടുണ്ട്. ബിന്ദു ആദ്യമായി അഭിനയിച്ച കമലദളം എന്ന സിനിമയുടെ പിന്നണിയിലുണ്ടായ കഥകളാണ് യൂട്യൂബ് ചാനലിലൂടെ ജോസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം വിശദമായി,
സായ് കുമാറും ബിന്ദു പണിക്കരും പിന്നെ ഞാനും……
”സായ് കുമാറും ബിന്ദു പണിക്കരും പിന്നെ ഞാനും എന്ന് പറയാനുണ്ടായ കാരണം അവര്‍ രണ്ട് പേരും ഇപ്പോള്‍ ഭാര്യ, ഭര്ത്താക്കന്മാരാണ്. ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന ബിജു നായര്‍ ആണ് ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ്. പിന്നീടൊരു സിനിമ സംവിധാനം ചെയ്ത ബിജു അകാലത്തില്‍ വിട പറഞ്ഞു.
ആദ്യ വിവാഹബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞ സായ് കുമാര്‍ ഇപ്പോള്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ച് താമസിക്കുകയാണ്. ബിന്ദു പണിത്തര്‍ ആദ്യം അഭിനയിക്കുന്നത് കമലദളം എന്ന സിനിമയിലായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ കുറച്ച് കുട്ടികളെ വേണമെന്ന പരസ്യം സിനിമാ വാരികകളില്‍ കൊടുത്തിരുന്നു. അത് കണ്ട് ചാന്‍സ് ചോദിച്ചാണ് ബിന്ദു ലൊക്കേഷനിലേക്ക് വരുന്നത്.
ബിന്ദു പണിക്കർ ആദ്യം അഭിനയിക്കാൻ വന്നതിനെ പറ്റി……
എറണാകുളത്ത് നിന്നൊരു കുട്ടി സഹോദരന്റെ വന്നിട്ടുണ്ട്. പോയി ഒന്ന് അഭിനയിപ്പിച്ച് നോക്കാന്‍ സിബി സാര്‍ എന്നോടാണ് പറഞ്ഞത്. അങ്ങനെ ഒരു സീന്‍ അഭിനയിപ്പിക്കാന്‍ കൊടുത്തു. ഒരു ബെഡ് ഷീറ്റൊക്കെ കുടഞ്ഞ് വിരിച്ച് പില്ലോ കവര്‍ ഇടുന്നതാണ് ചെയ്യേണ്ടത്. എന്നിട്ട് കൂടെ നില്ക്കുന്ന ആളോട് സംസാരിക്കണം. ബിന്ദു അത് വളരെ മനോഹരമായി തന്നെ ചെയ്തു. ഇക്കാര്യം ഞാന്‍ സിബി സാറിനോടും ലോഹിതദാസിനോടും പറഞ്ഞു. അവര്‍ വന്ന് ഒന്ന് രണ്ട് സീന്‍ ചെയ്തു. അങ്ങനെയാണ് മുരളിയുടെ ഭാര്യയായി ബിന്ദു പണിക്കര്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നത്.
ബിന്ദു പണിക്കരുമായി പ്രണയമാണെന്ന ഗോസിപ്പ് വന്നു…..
ആദ്യം അഭിനയിപ്പിച്ച് നോക്കിയത് കൊണ്ട് എന്ത് സംശയം ഉണ്ടെങ്കിലും ബിന്ദു എന്നോട് വന്ന് ചോദിക്കുമായിരുന്നു. എന്ത് പറഞ്ഞാലും പൊട്ടിച്ചിരിക്കുന്ന കുട്ടിയായിരുന്നു ബിന്ദു. സ്ഥിരമായി എന്നോട് സംസാരിക്കാന്‍ തുടങ്ങിയതോടെ സിനിമയില്‍ സ്ഥിരമായി ഉണ്ടാവാറുള്ള നുറുങ്ങ് സംശയങ്ങള്‍ ഞങ്ങളുടെ പേരിലും വന്നു. ഞാനും ബിന്ദു പണിക്കരും തമ്മില്‍ ലോഹ്യത്തിലാണെന്നാണ് വാര്‍ത്തകള്‍. ഞങ്ങളിത് അറിഞ്ഞില്ല. ഒരീസം മുരളി ചേട്ടനാണ് ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോന്ന് ചോദിക്കുന്നത്. അങ്ങനൊന്നുമില്ലെന്ന് ഞാന്‍ വ്യക്തമാക്കുകയും ചെയ്തു.
സിനിമയിലെ പ്രണയമൊക്കെ ഇങ്ങനെയാണെന്ന് സംവിധായകൻ……
ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് എന്തോ പറഞ്ഞ് വെച്ചത് പോലെ ഞാനും ബിന്ദു പണിക്കരും അവരുടെ സഹോദരനും കൂടി ഒരുമിച്ചാണ് ട്രെയിനില്‍ എറണാകുളത്തേക്ക് പോയത്. സിനിമയിലെ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അതുമൊരു വാര്‍ത്തയായി. അടുത്ത സിനിമയിലും ബിന്ദു പണിക്കര്‍ അഭിനയിക്കാന്‍ വന്നതോടെ ഞങ്ങള്‍ തമ്മില്‍ വളരെ അടുത്തു. അത് പ്രണയമായിരുന്നില്ല, അതിനെ സൗഹൃദമെന്ന മഹനീയ വാക്ക് മാത്രമേ എടുക്കാവുള്ളു എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. സിനിമയില്‍ അങ്ങനെയാണ്.
ഒരു സ്ത്രീയുമായി സൗഹൃദത്തിലായാല് അവിടെയൊരു പ്രണയത്തിന്റെ വാതില്‍ തുറന്നുവെന്ന് മനുഷ്യര്‍ പറയും. പലപ്പോഴും സിനിമയിലെ പ്രണയങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞ് അറിഞ്ഞാണ് അവര്‍ സ്നേഹിച്ച് തുടങ്ങുന്നത്. ഇവരുടെ മനസില്‍ അങ്ങനെ ഒന്നും ഉണ്ടാവില്ല. വെറും സൗഹൃദമാണെങ്കിലും മറ്റ് പലരും പറഞ്ഞ് പറഞ്ഞ് നമ്മുടെ മനസില്‍ അതുണ്ടോ എന്ന് ചോദിച്ചാവും പ്രണയിക്കുന്നത്. ഇവിടെ ബിന്ദു പണിക്കരുടെ കാര്യത്തില്‍ അങ്ങനെ ഇല്ലായിരുന്നു എന്നും ജോസ് പറഞ്ഞു.
about bindu panikkar
