Malayalam
അമൽ നീരദിന്റെ ബിലാലിൽ ജീൻ പോൾ ലാലും; ചിത്രീകരണം അടുത്ത മാസം
അമൽ നീരദിന്റെ ബിലാലിൽ ജീൻ പോൾ ലാലും; ചിത്രീകരണം അടുത്ത മാസം
ബിഗ് ബി യുടെ രണ്ടാം ഭാഗം ബിലാലിൽ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എത്തുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ജീൻ പോൾ. ബിലാലിന്റെ ഭാഗമാകുവാൻ കഴി ഞ്ഞതിൽ സന്തോഷവാനാണെന്നും സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നും ലാൽ പറയുന്നു
അമൽനീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമ ൽനീരദ് തന്നെയാണ് ഇൗ ചിത്രം നിർമ്മിക്കുന്നത്. പറവ, വരത്തൻ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റിൽ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് . അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും. സംഗീതം: ഗോപീസുന്ദർ. ഉണ്ണി ആറിന്റെതാണ് രചന. ചിത്രത്തിൽ മനോജ് കെ. ജയനും ബാലയും മംമ്തയും ഉൾപ്പെടെ ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിൽ അണിനിരക്കും.
BILAL MOVIE
