Connect with us

പൂജ വിജയനിൽ നിന്ന് സ്വാസികയിലേക്ക്;ആ മാറ്റം ഇങ്ങനെ!

Malayalam

പൂജ വിജയനിൽ നിന്ന് സ്വാസികയിലേക്ക്;ആ മാറ്റം ഇങ്ങനെ!

പൂജ വിജയനിൽ നിന്ന് സ്വാസികയിലേക്ക്;ആ മാറ്റം ഇങ്ങനെ!

സിനിമകളിൽ അഭിയിച്ചിട്ടുണ്ടെങ്കിലും മലയാളികൾ സ്വാസികയെ സീതയായി കാണാനാണ് ആഗ്രഹിക്കുന്നത്.ടെലിവിഷൻ പരമ്പരകളിൽ തന്നെ ഏറ്റവും ഗാനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലായിരുന്നു സീത.അതിലെ സ്വാസികയുടെ കഥാപാത്രം ചെറിയ സ്വാധീനമൊന്നുമല്ല പ്രേക്ഷകരിൽ ഉണ്ടാക്കിയത്.
‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്ന ചിത്രത്തിലും ഒരു തേപ്പുകാരിയുടെ വേഷത്തിലെത്തി സ്വാസിക ശ്രദ്ധ പിടിച്ചുപറ്റി.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയാണ് സ്വാസിക.തന്റെ പേര് പൂജ വിജയൻ എന്നായിരുന്നെന്നും സിനിമയിലേക്ക് വന്നപ്പോ സ്വാസിക എന്ന് മാറ്റിയതാണെന്നും താരം പറയുന്നു.

ചെറുപ്പംതൊട്ടേ ആഗ്രഹിച്ചിരുന്നതു അഭിനേത്രിയാകണമെന്നാണ്. ഒരുപാടു കഷ്ടപ്പെട്ടിട്ടാണു വേഷങ്ങൾ ലഭിച്ചത്. ആദ്യമതു സീരിയലുകളിൽ നിന്നായി എന്നതും വലിയ സന്തോഷം. എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതും സീരിയലുകൾ കണ്ടിട്ടാണ്. സ്വാസികയെ സ്വാസികയാക്കിയതും സീരിയലുകൾ തന്നെ. വിദേശത്തു പോകാനും ഡാൻസ് പ്രോഗ്രാമുകൾ ചെയ്യാനും മാത്രമല്ല, എനിക്കു വീടു വയ്ക്കാനും കാർ വാങ്ങാനും ഒക്കെ സാധിച്ചതു സീരിയലുകൾ വഴിയാണ്.

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിലെത്തുന്നത്. അതും തമിഴിൽ. തമിഴിൽ സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണു പൂജ വിജയൻ എന്ന പേരു മാറ്റി സ്വാസിക എന്നാക്കുന്നത്. തമിഴ് പേരുകളോടു ചേർന്നു നിൽക്കാൻ വേണ്ടിയായിരുന്നു അത്.

സിനിമയിൽ ഒരു ഇടവേള വന്നപ്പോഴാണു സീരിയലുകളിലേക്കു തിരിഞ്ഞത്. ആ സമയത്തും സിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്തിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷനും കുട്ടനാടൻ മാർപാപ്പയുമൊക്കെ അത്തരത്തിലുള്ള സിനിമകളാണ്. കഴിഞ്ഞ വർഷമാണ് ഇട്ടിമാണി, പൊറിഞ്ചു മറിയം ജോസ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചത്. ഇപ്പോൾ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലും അഭിനയിക്കുന്നു. നമ്മുടെ നാട്, നമ്മുടെ സിനിമ, മലയാള സിനിമാ ഇൻഡസ്ട്രി എന്നു പറയുമ്പോൾ ആദ്യം ഓർമ വരിക അതു തന്നെയാണ്. മറ്റു ഭാഷകൾ പ്രിയപ്പെട്ടതു തന്നെ. പക്ഷേ, മലയാളത്തിലോടുള്ള ഇഷ്ടം എപ്പോഴും കൂടുതലാകുമല്ലോ.

about swasika vijayan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top