Malayalam
ഞാൻ എന്ത് ലൈംഗികാതിക്രമമാണ് നടത്തിയതെന്ന് പരാതി കൊടുത്തവർ സ്വന്തം മനസാക്ഷിയോട് ചോദിക്കണം; ബിജു സോപാനം
ഞാൻ എന്ത് ലൈംഗികാതിക്രമമാണ് നടത്തിയതെന്ന് പരാതി കൊടുത്തവർ സ്വന്തം മനസാക്ഷിയോട് ചോദിക്കണം; ബിജു സോപാനം
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സീരിയൽ-സിനിമ താരങ്ങളായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈം ഗികാതിക്രമത്തിന് കേസെടുത്തത്. പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിന് ഇടയിൽ ലൈം ഗികാതിക്രമം നടത്തിയെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തിരുന്നത്.
ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സിറ്റ്കോമായ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയൽ ചിത്രീകരണത്തിനിടെ ലൈം ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും ഒരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പറയുന്നത്.
എന്നാൽ ഇപ്പോഴിതാ തനിക്കെതിരായി ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബിജു സോപാനം. രാതിയിൽ വിശദീകരണവുമായി നടൻ ബിജു സോപാനം. ഇത്രയും വർഷത്തെ തന്റെ കലാജീവിതത്തിന് ഇടയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു ആരോപണം നേരിടേണ്ടി വന്നത്. അതോടെ പേടിച്ചു പോയി.
ഞാൻ മാത്രമല്ല, എനിക്ക് ഒരു കുടുംബമുണ്ട്, ഭാര്യയും മകളും അമ്മയുമുണ്ട്. ഒരുപാട് സഹോദരിമാരും സ്ത്രീ സുഹൃത്തുക്കളുമുണ്ട്. അവരുടെയൊക്കെ ഇടയിലൊക്കെ നമുക്ക് ഇറങ്ങി നടക്കാൻ പറ്റുമോ? പക്ഷെ പരാതിയിൽ പറയുന്നത് പോലത്തെ ഒരു സംഭവം ഇല്ല എന്നുള്ളത് തന്നെയായിരുന്നു തന്റെ ധൈര്യമെന്നും ബിജു സോപാനം പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരു്നനു ബിജു സോപാനത്തിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെ ഒരു സംഭവം ഇല്ലെന്ന് ഞാൻ പറഞ്ഞാൽ ആര് വിശ്വസിക്കും. അവിടെ നമ്മൾ നിയമത്തിന്റെ വഴിക്ക് പോകണം. നിയമവ്യവസ്ഥയിൽ എനിക്ക് വിശ്വാസം ഉള്ളതുകൊണ്ട് അവർ പറയുന്നത് പോലെയെ എനിക്ക് നിൽക്കാൻ പറ്റുകയുള്ളു.
അധികം വായിട്ട് അലയ്ക്കാതെ എന്താണ് നിയമപരമായി ചെയ്യേണ്ടതെന്ന് നോക്കി അത് കൃത്യമായി ചെയ്യുകയായിരുന്നു. ആ സമയത്ത് സംസാരിക്കേണ്ടതില്ലെന്ന ബുദ്ധിപരമായ നിർദേശവും ഉണ്ടായിരുന്നു. ഇപ്പോൾ സംസാരിക്കാനുള്ള സമയമായി. പക്ഷെ അതിനും പരിധിയുണ്ട്. ലൈംഗികാതിക്രമം എന്നുള്ളതാണ് പരാതി.
അതിപ്പോൾ എത്രയോ മിനിട്ടോളം സൂക്ഷിച്ച് നോക്കിയാലും കൈ ഓങ്ങിയാലും ലൈംഗികാത്രികമം ആണല്ലോ. ലൈംഗികാത്രികമത്തോടൊപ്പം തന്നെ അതെല്ലാം വീഡിയോയിൽ പകർത്തി എന്നുള്ളതുമാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തിൽ ഇന്നസെന്റ് ചേട്ടൻ നിൽക്കുന്നത് പോലെ കൈയും കെട്ടി നിൽക്കാനുള്ള കാരണം ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യത്തിലാണെന്നും അദ്ദേഹം പറയുന്നു.
വീഡിയോ പകർത്തി എന്ന് ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ ഞാൻ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ? ഇല്ല, അത് ഞാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അവർ അത് കൃത്യമായി പരിശോധിക്കട്ടെ. ഡിലീറ്റ് ചെയ്താലും കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയുണ്ട്. ആ റിപ്പോർട്ട് പുറത്ത് വരാനുള്ള സമയം എനിക്ക് തരണം.
എന്താണ് ഇതിന് പിന്നിലെ കാരണം എന്നൊന്നും അറിയില്ല. എന്റെ കരിയർ നശിപ്പിക്കുന്നത് പോലുള്ള ഒരു ആരോപണമാണ്. ഇത്തരം ഒരു പരാതി കൊടുത്താൽ കുറച്ച് കാലത്തേക്ക് എങ്കിലും ഞാൻ എന്തൊക്കെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് അവർക്ക് അറിയാലോ. ഞാൻ എന്ത് ലൈംഗികാതിക്രമമാണ് നടത്തിയതെന്ന് പരാതി കൊടുത്തവർ സ്വന്തം മനസാക്ഷിയോട് ചോദിക്കണം.
ഞാൻ ചെയ്തിട്ടില്ലെന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ കോടതി വഴി തന്നെ എന്റെ നിരപരാധിത്വം തെളിയുമ്പോൾ ആളുകൾക്കും വിശ്വാസമാകും. ശ്രീകുമാറിനെതിരേയും ആരോപണമുണ്ട്. സെറ്റിൽ വാ തുറന്ന് സംസാരിക്കാത്ത ഒരു വ്യക്തിയാണ് അവൻ. തിരക്കഥ വായിക്കാൻ മാത്രമേ അവൻ വാ തുറക്കുകയുള്ളു.
അത്തരത്തിൽ ആരുടേയും കാര്യത്തിൽ ഇടപെടാതെ മാറി നിൽക്കുന്നവനാണ് ശ്രീകുമാറെന്നും ബിജു സോപാനം പറയുന്നു. ഈഗോ വിഷയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അവിടെ ചെറിയ ഒരു കോക്കസ് ഉണ്ട്. ഇവനെ അകത്താക്കുമെന്ന് പറഞ്ഞതായി പലരും പറഞ്ഞ് ഞാൻ അറിഞ്ഞിട്ടുണ്ട്. എന്തൊക്കെ ആയാലും കലാകാരന്മാർ അല്ലേ.
അതുകൊണ്ട് തന്നെ ഇത്രയും ക്രൂരമായി ചിന്തിക്കില്ല എന്നുള്ളതായിരുന്നു നമ്മുടെ വിശ്വാസം. എല്ലാം തുറന്ന് പറയണമെങ്കിൽ കേസ് കഴിയട്ടെ എന്ന് മാത്രമേ പറയാനുള്ളു. ആരേയും വ്യക്തിപരമായി വിമർശിക്കാനില്ല. ഈ വിഷയത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അത് പ്രേക്ഷകരോട് ഇപ്പം പറഞ്ഞാൽ അവർ വിശ്വസിക്കണമെന്നില്ല. എന്നാൽ കോടതി അവസാനം എന്ത് പറയുമെന്ന് നോക്കാം.
സീരിയലിലെ മക്കൾക്ക് ഈ കേസൊക്കെ വിഷമമായി. അവർ നിസാഹായവസ്ഥയിലാണ്. എനിക്ക് നിയമം മതി. കോടതിയിൽ പോയി ഞാൻ നിരുപരാധിത്വം തെളിയിക്കും. മറ്റൊരാൾക്കും ഒന്നും ഇതിൽ ചെയ്യാനില്ല. ഞാൻ അറസ്റ്റ് ഭയന്നിട്ടില്ല. കേസ് വന്നപ്പോൾ ഭയന്നു. കാരണം എനിക്കെന്ത് എഫ് ഐ ആർ കേസ്?
കേസ് വന്നപ്പോൾ ജീവിതത്തെ ബാധിച്ചോയെന്ന് ചോദിച്ചാൽ 27 വർഷമായി അഭിനയിക്കുന്നയാളാണ്, എത്ര പേരുടെ കൂടെ അഭിനയിച്ചയാളാണ് ഞാൻ. വൈരാഗ്യ ബുദ്ധിയോടെയാണ് എനിക്കെതിരെ കേസ് കൊടുത്തത്. ബാലു ചേട്ടൻ ഇത് ചെയ്യുവോ , എന്താണ് സത്യം എന്ന് തുറന്നുപറഞ്ഞൂടെ ചേട്ടാ എന്നൊക്കെയാണ് ചോദ്യങ്ങൾ. പറയാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് മിണ്ടാനാകാത്തത്.
നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ശക്തമായ നിയമങ്ങൾ ഇവിടെ വേണം. പക്ഷെ അത് ഏത് രീതിയിൽ ഉപയോഗപ്പെടുത്തിയെന്നാണ്. കേസ് വന്നപ്പോൾ സിനിമയിലും സീരിയലിലും അഭിനയിച്ചതിനേക്കാൾ റീച്ച് കിട്ടി. ഇപ്പോഴും ഞാൻ അടങ്ങിയിരിക്കുന്നത് എനിക്ക് എന്നെ നന്നായി അറിയുന്നത് കൊണ്ടാണ്.
സ്ഥാപനത്തിന് ദുഷ്പേരുണ്ടാകുന്ന കേസാണല്ലോ, അവർ അതുകൊണ്ട് മാറ്റി നിർത്തിയതിൽ കുഴപ്പമില്ല. അതാണ് അവർ ചെയ്യേണ്ടത്. അവർ പറഞ്ഞത് നിരുപരാദിത്വം തെളിയട്ടെ എന്നിട്ട് പ്രവർത്തിക്കാമെന്നാണ്. വിഷമം ഉണ്ട്. പക്ഷെ അതിനെ നേരിടാനുള്ള ചങ്കൂറ്റം ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമാണ്.
എനിക്കെതിരെ പോകുമ്പോൾ എന്റെ കരിയറിനെ ബാധിക്കുമെന്ന് അറിയാത്ത ആളല്ലല്ലോ പരാതി കൊടുത്തത്. എന്നെ ആക്രമിച്ചുവെന്നല്ല, ലൈംഗികാതിക്രമം എന്നാണ്. ലൈംഗികമായി പീഡിപ്പിച്ചുവെന്നൊക്കെയാണ് കേട്ടത്. കേസ് ഭാര്യക്കും മകൾക്കുമൊക്കെ വിഷമം ഉണ്ടാക്കി. ഞാൻ ഇവിടെ വന്ന് കരഞ്ഞ് കാണിച്ചാൽ കാര്യമുണ്ടോ? ആർക്കാണ് സന്തോഷം ഉണ്ടാകുക?
കേസിനെ കുറിച്ച് അറിഞ്ഞ് വന്നപ്പോൾ ആകെ പേടിയായി പോയി. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണ്. മുൻകൂർ ജാമ്യം ലഭിക്കാൻ വലിയ പാടുണ്ടായില്ല. കോടതിക്ക് പെട്ടെന്ന് തന്നെ കാര്യം മനസിലായി. എന്നേയും ശ്രീകുമാറിനേയും ചേർക്കാൻ കാരണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. ഞാനും ശ്രീകുമാറും അടുത്ത ബന്ധം പുലർത്തുന്നവരാണ്.
ഈ കേസൊക്കെ അവന് ചിരിയാണ്. അവൻ ആരോടും അധികം സംസാരിക്കാത്ത ആളാണ്. കലാകാരനായി തുടരാൻ തന്നെയാണ് തീരുമാനം. കേസ് വന്നപ്പോൾ ആരും മാറ്റി നിർത്തിയിട്ടൊന്നുമില്ല. എന്നെ അറിയുന്നവർ എന്നെ ചേർത്ത് നിർത്തിയിട്ടുണ്ട്. കരിയറിനെ അതിനാൽ യാതൊരു തരത്തിലും ബാധിച്ചില്ല. കേസിലെ ഏറ്റവും വലിയ തെളിവ് മൊബൈലാണ്. അടികൂടിയത് അതിൽ പകർത്തിയെന്നാണ് കേസ്.
അപ്പോൾ തെളിവ് അതിൽ കാണുമല്ലോ, സിസിടിവി ഉണ്ടോ അവിടെ എന്ന് അറിയില്ല. ഉണ്ടായെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. എങ്ങനെയാണ് നിരന്തരം പീഡിപ്പിക്കുക? ഒരിക്കൽ നോ പറഞ്ഞാൽ തീരില്ലേ, നോ പറയേണ്ടിടത്ത് നോ പറയണം. പരാതി കൊടുത്ത ആളുടെ പേര് പറഞ്ഞാൽ അടക്കം അത് നിയമപ്രശ്നമാണ്.
അതുകൊണ്ട് കേസിനെ കുറിച്ച് മിണ്ടരുതെന്ന് നിയമപരമായ നിർദേശം ഉണ്ടായിരുന്നു. ഇപ്പോൾ കേസ് കരയ്ക്കടുക്കാറായി. അതിനാലാണ് പ്രതികരിക്കുന്നത്. എന്തുകൊണ്ടാണ് കേസിനെ കുറിച്ച് പറയാത്തത് എന്നും എന്താണ് സംഭവിച്ചതെന്ന് എന്ന യാഥാർഥ്യം അറിയാനും പ്രേക്ഷകർക്ക് ആഗ്രഹം കാണും.
പക്ഷെ പറയാൻ സാധിക്കാത്തത് അങ്ങനെ പറയാൻ പാടില്ലാത്തതിനാലാണ്. നൂറ് ശതമാനം എനിക്ക് വിശ്വാസമുണ്ട് ഞാൻ നിരപരാധിയാണെന്ന്. അതുകൊണ്ടാണ് എന്നെ ഒരുതരത്തിലും ബാധിക്കാത്തത്, എനിക്കെതിരായ കുറ്റം ഞാൻ കോടതി വഴി തെളിയിക്കും എന്നും ബിജു സോപാനം കൂട്ടിച്ചേർത്തു.
കാവാലം നാരായണപ്പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു അരങ്ങിലേക്ക് എത്തുന്നത്. പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടും സോപാനത്തെ ബിജു കൈവിട്ടില്ല.സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജുവിന് പങ്കുണ്ട്. ഉപ്പും മുളകും പരിപാടിയിലൂടെയാണ് ബിജു സോപാനം ശ്രദ്ധേയനായത്. ബിജുവിന്റെ ജീവിതത്തെ ഉപ്പും മുളകിന് മുമ്പും പിമ്പും എന്നുതന്നെ രണ്ടായി വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ഉപ്പും മുളകിലെ ബാലു. ഇപ്പോൾ നിരവധി സിനിമകളിലും ബിജു സോപാനം അഭിനയിക്കുന്നുണ്ട്.
ചാനൽ ഷോകളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂടെയുമായിരുന്നു എസ്.പി ശ്രീകുമാറിൻറെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിഗ് സ്ക്രീനിലെ താരമായി. കലാഭവൻ മണിക്കുശേഷം ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് എസ്.പി. ശ്രീകുമാർ. ഉപ്പും മുളകും സീരിയലും മറിമായം സീരിയലുമാണ് ശ്രീകുമാറിന് ആരാധകരെ നേടി കൊടുത്തത്.
സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാറാണ് ഭാര്യ. സ്നേഹയും ശ്രീകുമാറിനെപ്പോലെ തന്നെ അഭിനയത്തിൽ സജീവമാണ്. യുട്യൂബ് ചാനലുമായും നടി സജീവമാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം. 2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു. ഇപ്പോൾ താരദമ്പതികൾക്ക് ആൺകുഞ്ഞ് കൂടിയുണ്ട്.
