Connect with us

അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്; തുറന്ന് പറഞ്ഞ് ബിജുവും സംയുക്തയും!!

Malayalam

അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്; തുറന്ന് പറഞ്ഞ് ബിജുവും സംയുക്തയും!!

അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്; തുറന്ന് പറഞ്ഞ് ബിജുവും സംയുക്തയും!!

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്.

ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്.

എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം. ഈയടുത്ത വർഷങ്ങളിലാണ്   സംയുക്ത ചില പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.  അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്.

വില്ലൻ, സഹനടൻ, നായകൻ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുൻനിര നടനാണ് ഇന്ന് ബിജു മേനോൻ. അഭിനയം നിർത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വർമ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിൾ ഇന്റർവ്യു മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ല.

എന്നാൽ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക് നൽകിയിരുന്നു. 22 വർഷങ്ങൾക്കുശേഷം ആ പഴയ അഭിമുഖം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ കൈരളി ടിവി വീണ്ടും പുറത്ത് വിട്ടു.  ബിജു മേനോൻ പട്ടാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തുള്ളതാണ് അഭിമുഖം.

പ്രണയത്തിലായതെങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് താരദമ്പതികൾ സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. അതും ഒരു സീൻ മാത്രമെ ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടായിരുന്നുള്ളു. പക്ഷെ ആ സിനിമ റിലീസാകുന്നത് മുമ്പ് തന്നെ ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും ടോക്ക് വന്നു.അതെങ്ങനെ വന്നുവെന്ന് അറിയില്ല.

പിന്നെ മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകൾ ഒരുമിച്ച് ചെയ്തു. അപ്പോഴേക്കും ഇത് വലിയ ടോക്കായി. സെറ്റിൽ അടക്കം സംസാരം വന്നു. അന്നൊന്നും ഞങ്ങളുടെ മനസിൽ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ അറിയാതെ ഞങ്ങൾ പറയുന്ന തരത്തിൽ അഭിമുഖങ്ങൾ വന്നു. അത് കൂടിയായപ്പോൾ ആളുകൾ ശരിക്കും വിചാരിച്ചു ഞങ്ങൾ പ്രണയത്തിലാണെന്ന്.

അതുകൊണ്ട് തന്നെ ഞങ്ങൾ സെറ്റിൽ ഭയങ്കര കോൺഷ്യസായിരുന്നു. സംസാരിക്കാൻ പറ്റില്ല. പരസ്പരം ഒന്ന് നോക്കിയാൽ തന്നെ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നൽ വരും. സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു. എവിടെയൊക്കയോ എങ്ങനെയൊക്കയോ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് ബിജു മേനോൻ അവസാനിപ്പിച്ചു. ആദ്യമായി ബിജു മേനോനുമായി സംസാരിച്ച കഥ സംയുക്തയാണ് വിവരിച്ചത്.

ബിജു ചേട്ടൻ പ്രണയവർണ്ണങ്ങളിൽ അഭിനയിച്ചശേഷം കോളജ് ഫങ്ഷന് വേണ്ടി ഞാൻ ക്ഷണിച്ചപ്പോൾ വരാൻ പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് ഞാൻ കൂട്ടുകാരോടൊക്കെ പറഞ്ഞു ബിജു മേനോന് ഭയങ്കര ജാഡയാണെന്ന്. പിന്നീട് ഞങ്ങൾ വിവാഹിതരായശേഷം അവരെ ഫെയ്സ് ചെയ്യാൻ എനിക്ക് മടിയായിരുന്നു. സാഹചര്യം കൊണ്ടാണല്ലോ നമ്മൾ പ്രേമിക്കുന്നത്.

ഒരുപക്ഷെ ബിജുവിനെ സാഹചര്യം കൊണ്ടാകും ഞാൻ പ്രേമിച്ചിട്ടുണ്ടാവുക. അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങൾ ഞാൻ മനസിലാക്കുന്നത്. രണ്ട് വർഷത്തോളം ഞങ്ങൾ പ്രേമിച്ചിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റ്സാണ് ഞാൻ കണ്ടത്. എല്ലാവരുടെയും വിചാരം ഞങ്ങൾ ഭയങ്കര പ്രേമമായിരുന്നുവെന്നാണ്.

എന്നാൽ പ്രേമിച്ചിരുന്നപ്പോൾ ഞങ്ങൾ വഴക്ക് കൂടിയതുപോലെ വേറെ പ്രേമിക്കുന്നയാരും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഫോണിൽ പോലും വഴക്ക് കൂടുന്ന ഞങ്ങൾ എങ്ങനെയാണ് പ്രേമിക്കുന്നതെന്ന് വീട്ടുകാർ പോലും വിചാരിച്ചിട്ടുണ്ട്. പക്ഷെ വിവാഹശേഷം വഴക്ക് കുറവാണെന്ന് സംയുക്ത പറഞ്ഞു.

വിവാഹത്തിന് മുമ്പ് തങ്ങൾ പരസ്പരം നന്നായി മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബിജു മേനോൻ കൂട്ടിച്ചേർ‌ത്തു. പ്രേമിക്കുന്ന സമയത്ത് ഞങ്ങൾ പരസ്പരം അടുത്ത് അറിഞ്ഞിട്ടുണ്ട്. കീനായി വാച്ച് ചെയ്യാനും പറ്റിയിട്ടുണ്ട്.

ഫോണിൽ സംസാരിക്കാൻ കിട്ടുന്നില്ലെന്നതായിരുന്നു സംയുക്തയുടെ പ്രധാന പരാതി. അതിന്റെ പേരിലാണ് വിവാഹത്തിന് മുമ്പ് ഏറെയും വഴക്കുകൾ ഉണ്ടായിട്ടുള്ളത്. ഭയങ്കരമായി പ്രണയിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ വീട്ടുകാർ കൂടി സംസാരിച്ചാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചുവെന്നും ബിജു മേനോൻ പറയുന്നു.

More in Malayalam

Trending

Recent

To Top