Malayalam
ഈ മനുഷ്യന് എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്കെന്താ അത് പറ്റാത്തത്; പൃഥ്വിരാജ്
ഈ മനുഷ്യന് എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്കെന്താ അത് പറ്റാത്തത്; പൃഥ്വിരാജ്
പൃഥ്വിരാജു ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണിത്.
അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ ഇപ്പോൾ ഇതാ ബിജുമേനോനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ബിജു ചേട്ടന് വളരെ സംതൃപ്തനായ ആളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആത്യന്തികമായി സന്തോഷവാനായ മനുഷ്യനാണ് ബിജു ചേട്ടന്. ആ സന്തോഷം ബിജു ചേട്ടന്റെ നന്മയില് നിന്നും വരുന്നതാണ്. ബിജു ചേട്ടന് ഒരുപക്ഷേ തിരിച്ചറിയുന്നില്ലായിരിക്കാം ചുറ്റുമുള്ളവര്‍ക്ക് വല്ലാത്തൊരു പോസറ്റീവ് എനര്‍ജി അദ്ദേഹം നല്‍കുന്നുണ്ട്.
ഈ മനുഷ്യന് എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് നമുക്കെന്താ അത് പറ്റാത്തതെന്ന് നമ്മള് ചിന്തിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സഹതാരങ്ങളില്‍ ഒരാള്‍ ബിജു മേനോന് ആണ്.’ പൃഥ്വി പറഞ്ഞു.
