Malayalam
ടൊവിനോയ്ക്കും അഹാനയ്ക്കുമൊപ്പം പ്രേഷകരുടെ പ്രിയപ്പെട്ട ഇനി നീലുവും ബാലുവും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!!
ടൊവിനോയ്ക്കും അഹാനയ്ക്കുമൊപ്പം പ്രേഷകരുടെ പ്രിയപ്പെട്ട ഇനി നീലുവും ബാലുവും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!!

മിനിസ്ക്രീനിൽ തിളങ്ങിയ താരജോഡികളായിരുന്നു നിഷ സാരംഗും ബിജു സോപാനവും. ബാലുവും നീലുവുമായാണ് ഇവർ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവരും സിനിമയ്ക്കായി ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിനൊപ്പമാണ് ഇവരുടെ വരവ്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലൂടെയാണ് ബാലുവും നീലുവും അതേ കഥാപാത്രമായി വെള്ളിത്തിരയിലും എത്തുന്നത്. ലൂക്ക ജൂണിലാണ് റിലീസ് ചെയ്യുന്നത്.
അഹാന കൃഷ്ണ നായികയായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബാലുവിനേയും നീലുവിനേയും വെള്ളിത്തിരയില്‍ കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മിനിസ്ക്രീനില്‍ മാത്രമല്ല സിനിമയിലും ഇരുവരും തകര്‍ക്കുമെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്തായാലും താരജോഡികളെ ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
bijo sopanam and nisha sarangh with tovino and ahana
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...