Malayalam
മനസ്സ് കൊണ്ട് മനസ്സിനെ തൊടുന്ന, പ്രിയപ്പെട്ടവളുടെ പുഞ്ചിരിയുടെ ഓര്‍മകളില്‍ ബിജിബാല്‍
മനസ്സ് കൊണ്ട് മനസ്സിനെ തൊടുന്ന, പ്രിയപ്പെട്ടവളുടെ പുഞ്ചിരിയുടെ ഓര്‍മകളില്‍ ബിജിബാല്‍
എഴുത്തുകാരന് സഫറുള്ള പാലപ്പെട്ടിയുടെ ‘നാട്യങ്ങളില്ലാതെ’ എന്ന പുതിയ പുസ്തകത്തില്‍ തന്റെ ഭാര്യ ശാന്തിയെക്കുറിച്ച് അദ്ദേഹം എഴുതി എന്നും അതിനു നന്ദി പറയുകയാണെന്നും സംഗീതസംവിധായകന് ബിജിബാല്‍.
അവളുടെ പുഞ്ചിരി ദിവ്യമാണ്. മനസ്സ് കൊണ്ട് മനസ്സിനെ തൊടുന്ന പുഞ്ചിരി. ‘നാട്യങ്ങളില്ലാതെ’ എന്ന പുസ്തകത്തിലെ താളുകള്‍ അവള്‍ക്കായി നീക്കിവച്ചത് അവളുടെ ഉപാധികളില്ലാത്ത മനോഹരമായ പുഞ്ചിരി കണ്ടാവണം’.- അകാലത്തില്‍ പൊലിഞ്ഞ ഭാര്യയുടെ ഓര്‍മകളില്‍ ബിജിബാല്‍ കുറിച്ചു.
ശാന്തി ബിജിബാല്‍ ഹൈസ്കൂള്‍ പഠന കാലത്തെഴുതിയ ഒരു ചെറുകഥയാണ് സുന്ദരി. അത് ഹ്രസ്വചിത്രമാക്കി മാറ്റിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബിജിബാല്‍ പുറത്തിറക്കിയ സംഗീത വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ ദയ ആണ് ഗാനം ആലപിച്ചത്.’സ്നേഹപ്പാട്ട്’ എന്നു പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഹ്രസ്വചിത്രത്തിന്റെ തീം സോങ്ങിനെ ബിജിബാല്‍ പരിചയപ്പെടുത്തിയത്.
bjipal
