Malayalam Breaking News
മോശമായ എന്തോ ഒന്ന് അവിടെയുണ്ട്; അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുത്; മുന്നറിയിപ്പുമായി ബിഗില്‍ താരം അമൃത
മോശമായ എന്തോ ഒന്ന് അവിടെയുണ്ട്; അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുത്; മുന്നറിയിപ്പുമായി ബിഗില്‍ താരം അമൃത
Published on

ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന് നായകനാകുന്ന ബ്രമാണ്ട ചിത്രം ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചത് ഏറെ ഞെട്ടലോടെയാണ് കേട്ടത്. സൈറ്റിൽ ക്രെയിൻ മറിഞ്ഞ് മൂന്ന് സാങ്കേതിക പ്രവർത്തകരാണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. ഈ അപകടം ആദ്യ തവണയല്ല നടക്കുന്നത് വിജയ് നായകനായ ബിഗില്‍ സിനിമയുടെ സെറ്റിലും അപകടം നടന്നിരുന്നു. ഈ സെറ്റിന് എന്തോ പ്രശ്നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്ന അപേക്ഷുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗില്‍ താരം അമൃത. ട്വിറ്ററിലൂടെയാണ് നടി അനുഭവം പങ്കുവച്ചത്.
”വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്”- അമൃത കുറിച്ചു.
അതെ സമയം തന്നെ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന് കമല്ഹാസന് എത്തിയിരുന്നു ‘ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടമായത്. തന്റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതില്‍ ഏറെയാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Bigil actor, Amritha on Indian 2 accident, Kamal Haasan Movie, Bigil accident ……
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...