Connect with us

വിവാഹ നിശ്ചയത്തിന് ശേഷമാണ് രാധികയെ നേരിൽ കാണുന്നത്; ആ രഹസ്യം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

Malayalam Breaking News

വിവാഹ നിശ്ചയത്തിന് ശേഷമാണ് രാധികയെ നേരിൽ കാണുന്നത്; ആ രഹസ്യം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

വിവാഹ നിശ്ചയത്തിന് ശേഷമാണ് രാധികയെ നേരിൽ കാണുന്നത്; ആ രഹസ്യം തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ ഓരോ ദവസവും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് സുരേഷ് ഗോപി. ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ അങനെ പുതിയ മുഖമായി മാറുകയാണ് സുരേഷ് ഗോപി . ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ്. പരിപാടിയിൽ തന്റെ ജീവിതാനുഭവും സുരേഷ് ഗോപി പങ്കുവെയ്ക്കാറുണ്ട്. ഇക്കുറി പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് തന്റെ വിവാഹത്തെക്കുറിച്ചുള്ള ആ രഹസ്യം സുരേഷ് ഗോപി പങ്കുവച്ചത്. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു തന്നെ

‘1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണിൽ അച്ഛൻ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാൻ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ​ഞാൻ കെട്ടിക്കോളാം എന്നാണ് രാധികയുടെ സെലക്‌ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു.’–സുരേഷ് ഗോപി പറഞ്ഞു. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നീ നാല് മക്കളാണ് ഇരുവർക്കും

സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തകനായും , നടനായും മനുഷ്യ സ്നേഹയിയായും സുരേഷ് ഗോപി ജന മനസ്സ് കീഴടക്കി. ബിജെപി പാർട്ടിയിൽ സജീവമായതോടെ ഏറ്റവും കൂടുതൽ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകേണ്ടിവന്ന വ്യക്തിയാണ് സുരേഷ്‌ഗോപി

വിമർശനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴും ചെയ്യുന്ന നന്മകൾ ഒരിക്കലും മറക്കരുത്.ഒരു വശത്ത് സുരേഷ്‌ഗോപിയെ സോഷ്യൽ മീഡിയയിൽ വലിച്ചു കീറുമ്പോൾ മറുവശത്ത് അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങളെക്കുറിച്ച് ഒന്ന് ഓർത്തു വെക്കുക. അതെ സമയം തന്നെ കോടീശ്വരനിൽ പാവങ്ങൾക്ക് സഹായ ഹസ്തവുമായി സുരേഷ്‌ഗോപി സജീവമാണ്. കോടീശ്വരനിലെ ഈശ്വരൻ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും ജീവിതവും സുരേഷ് ഗോപി ഇതിന് മുൻപ് പങ്കുവെച്ചരുന്നു . പണ്ട് സ്വന്തം വീട്ടിൽ ഉണ്ടായിരുന്ന പശു വളർത്തലിനെക്കുറിച്ചും സൈക്കിളിൽ പോയി പാൽ വിതരണം ചെയ്തിരുന്നതിനെക്കുറിച്ചും സുരേഷ്‌ഗോപി പങ്കുവച്ചു.

എന്നാൽ എങ്ങനെ ഒരു മുഖം താരത്തിനുണ്ടോ എന്ന് പോലും ആരാധകർ ചിന്തിക്കും.ഒരു പക്ഷേ ഇത്രനാളും ആളുകൾ അറിഞ്ഞിരുന്നത് സിനിമാ നടനായും രാഷ്ട്രീയ പ്രവർത്തകനായും സജ്ജീവമായിരുന്ന സുരേഷ്‌ഗോപിയെ എന്നാൽ ഇങ്ങനെയും ഒരാളുണ്ട്.വർഷങ്ങൾക്ക് മുൻപ് നല്ല കണ്ണാടി കുപ്പികളിൽ നിറയ്ക്കുകയും അത് കയറിൽ കെട്ടിയിട്ട് ആളുകൾക്ക് വിതരണം ചെയ്തിരുന്നതായും സുരേഷ്‌ഗോപി പറയുമ്പോൾ പ്രേക്ഷകർ ഒന്നനടങ്കം കണ്ണുതള്ളി. എന്തായാലും ഇത് കോടീശ്വരനിൽ പുതിയ ഒരു അനുഭവമായിരുന്നു. ഇതുവരെ അറിയാത്ത സുരേഷ്‌ഗോപിയെ മനസിലാക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു ഇത്

suresh gopi

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top