Bigg Boss
വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് അമല പോളിന് ബിഗ്ഗ് ബോസിലേക്ക് ക്ഷണം; സിനിമകൾ ചെയ്യാതെ അമല മാറിനിൽക്കുന്നത് ഇതിനോ?; ബിഗ് ബോസ് തമിഴ് കഴിഞ്ഞാൽ മലയാളം അഞ്ചാം സീസൺ !
വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് അമല പോളിന് ബിഗ്ഗ് ബോസിലേക്ക് ക്ഷണം; സിനിമകൾ ചെയ്യാതെ അമല മാറിനിൽക്കുന്നത് ഇതിനോ?; ബിഗ് ബോസ് തമിഴ് കഴിഞ്ഞാൽ മലയാളം അഞ്ചാം സീസൺ !
അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.
നാല് സീസണുകളും വലിയ വിജയമായതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് കടക്കാന്‍ പോവുന്നത്. അടുത്ത സീസണിലേക്കുള്ള ഓഡീഷന്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിയിരിക്കുകയാണ്.
ബിഗ്ഗ് ബോസ് അള്‍ട്ടിമേറ്റിനെ കുറിച്ചും, സീസണ്‍ 5 നെ കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നു. അതിനിടിയില്‍ തമിഴില്‍ ബിഗ്ഗ് ബോസ് സീസണ്‍ 6 ആരംഭിയ്ക്കാന്‍ പോകുകയാണ്. തമിഴ് കഴിഞ്ഞ ശേഷമാണ് മലയാളം തുടങ്ങുക എന്നുള്ള സംസാരങ്ങളുമുണ്ട്.
കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് ഷോയുടെ ആറാം സീസണ്‍ ഒക്ടോബര്‍ 9 ന് വിജയ് ടിവിയില്‍ ആരംഭിയ്ക്കും. കാര്യമായ പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ എല്ലാം തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്.
അതിനിടയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്. തമിഴിനും ഏറെ പരിചിതയായ മലയാളത്തിന്റെ സ്വന്തം അമല പോളിനെ ഷോയ്ക്ക് വേണ്ടി വിളിച്ചു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.
തമിഴ് ബിഗ്ഗ് ബോസിലേക്ക് മലയാളി താരങ്ങളെ പൊതുവെ ഉൾപ്പെടുത്താറുണ്ട്. നടി ഓവിയ ഒരു സീസണില്‍ മത്സരിച്ചിട്ടുള്ളതും അതിനു ഉദാഹരണം ആണ്. എന്നാല്‍ അമല പോള്‍ അവസരം ഏറ്റെടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.
വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രൊഡ്യൂസര്‍ അമലയെ സമീപിച്ചുവത്രെ. എന്നാല്‍ അമല പോള്‍ തയ്യാറായില്ല എന്നാണ് അറിയാൻ കഴിയുന്നത്. കാരണം എന്തെന്ന് പുറത്ത് വിട്ടിട്ടില്ല.
സിനിമ തിരക്കുകളില്‍ നിന്ന് മനപൂര്‍വ്വം വിട്ടു നില്‍ക്കുന്ന നടിയാണ് അമല പോള്‍. തനിയ്ക്ക് വാരി വലിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ താരം കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത് ബാക്കി സമയം യാത്ര, പുസ്തകം പോലുള്ള തന്റെ മറ്റ് വിനോദങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരിയ്ക്കുകയാണ്. അടുത്തിടെ മാലിദ്വീപില്‍ പോയതിന്റെ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
about biggboss 5
