Connect with us

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലേയ്ക്ക് സ്‌ക്രീട്ട് എജന്റും അഖില്‍ മാരാറും?

Bigg Boss

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലേയ്ക്ക് സ്‌ക്രീട്ട് എജന്റും അഖില്‍ മാരാറും?

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലേയ്ക്ക് സ്‌ക്രീട്ട് എജന്റും അഖില്‍ മാരാറും?

നിരവധി ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാലാം സീസണ്‍ അവസാനിച്ചിട്ട് മാസങ്ങളായി. ഇപ്പോള്‍ അഞ്ചാം സീസണായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആരൊക്കെയായിരിക്കും ഈ സീസണില്‍ പങ്കെടുക്കുക എന്ന ആകാംക്ഷയിലാണ് ഷോ ആരാധകര്‍.

നിരവധി വ്യക്തികളുടെ പേരുകളാണ് ഇപ്പോള്‍ സാധ്യത പട്ടികയിലുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചയും സജീവമാണ്. ഇപ്പോഴിതാ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള പുതിയ ലിസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദനുമായുള്ള വാഗ്വാദങ്ങളുടെ പേരില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്‌ളോഗറായ സ്‌ക്രീട്ട് എജന്റ്(സായി കൃഷ്ണ), സംവിധായകന്‍ അഖില്‍ മാരാര്‍, കൊറിയന്‍ മല്ലു, സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്‍, അനുശ്രീ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.

സീക്രട്ട് ഏജന്റ് ബിഗ് ബോസിലെത്തിയാല്‍ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്ണയെ ഒരു ബിഗ് ബോസ് മെറ്റീരിയലായി തനിക്ക് തോന്നിയിട്ടുണ്ടെന്നും റോബിന്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top