ബിഗ്ബോസ് 2വിലെ മത്സരാർത്ഥികളുടെ പട്ടിക എന്ന പേരിൽ വ്യാജപ്രചരണമോ ?! മാല പാർവ്വതി വാർത്തക്കെതിരെ രംഗത്ത് !! രഹനാ ഫാത്തിമ, ഹനാൻ എന്നിവർ ലിസ്റ്റിൽ…
മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത റിയാലിറ്റി ഷോ ആയിരുന്നു നടന് മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ്. ആവേശകരമായ ഒന്നാം സീസണിനുശേഷം പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയുടെ മത്സരാര്‍ഥികളായി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.
നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപ ജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്, നടി മാലാ പാര്‍വതി, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദ നായികയായി മാറിയ രഹ്ന ഫാത്തിമ തുടങ്ങിയവര്‍ മത്സരാര്‍ഥികളായി എത്തുമെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പലരും വിളിച്ചു ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും താനൊരിക്കലും ബിഗ് ബോസില്‍ മത്സരിക്കില്ലെന്നും മാല പാര്‍വതി വ്യക്തമാക്കി.
“ബിഗ്ബോസ് 2ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല.പോകുന്നോ എന്ന് ചോദിക്കുന്നു പലരും, അങ്ങനെയാ അറിഞ്ഞേ.” – മാലാ പാര്‍വതി ഫേസ്ബുക്കിൽ കുറിച്ചു. നടി സനുഷയും ഈ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...