Malayalam Breaking News
ബിഗ് ബോസിൽ അടിയുണ്ടായത്തിന്റെ കാരണം വെളിപ്പെടുത്തി അര്‍ച്ചന സുശീലന്!
ബിഗ് ബോസിൽ അടിയുണ്ടായത്തിന്റെ കാരണം വെളിപ്പെടുത്തി അര്‍ച്ചന സുശീലന്!
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ബിഗ്ബോസ് വണ്ണിലെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബിഗ്ബോസ് ഒന്നിലെ മത്സരാർത്ഥി അര്‍ച്ചന സുശീലൻ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് അര്‍ച്ചന സുശീലന്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് തന്നെ വ്യക്തമായി മനസിലാക്കാന്‍ സാധിച്ചുവെന്നു അര്‍ച്ചന പറയുന്നു.
അര്‍ച്ചനയുടെ വാക്കുകള്‍ ‘കഴിഞ്ഞ വര്‍ഷം ഇതേസമയം ബിഗ്ബോസ് ഒന്നാം സീസണ് കഴിഞ്ഞിരുന്നു. ബിഗ്ബോസ് ഹൗസില്‍ ഞാന്‍ ഏറ്റവും സമയം ചിലവഴിച്ചത് മേക്കപ്പിനും പിന്നെ കുക്കിംഗിനുമായിരുന്നു. ആ വീട്ടില്‍ ഏറ്റവും വഴക്ക് നടന്നതും ഫുഡ്ഡിന്റെ കാര്യത്തിലായിരുന്നു. ഏകദേശം പതിനഞ്ച് വര്‍ഷമായി നിങ്ങള്‍ എന്റെ അഭിനയം കണ്ടുതുടങ്ങിയിട്ട്, പക്ഷെ ബിഗ്ബോസ് വീട്ടില്‍ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു.’ ‘ബിഗ്ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി. സാബുചേട്ടനും രഞ്ജിനി ചേച്ചിയും. എന്റെ സീരിയല്‍ കഥാപാത്രങ്ങള്‍ കണ്ട് എല്ലാ പ്രേക്ഷകരും കരുതിയിരുന്നത് ഞാനൊരു ദുഷ്ടത്തിയാണെന്നാണ്. എന്നാല്‍ ബിഗ്ബോസിലൂടെ ആ ഇമേജ് മുഴുവനായങ്ങ് മാറിക്കിട്ടി.’ താരം കൂട്ടിച്ചേര്‍ത്തു.
Bigg Boss malayalam
