Malayalam Breaking News
സിനിമയിൽ എത്ര വലിയ ആളാണെങ്കിലും വന്ന വഴി മറക്കരുത്; അപ്പാനി ശരത്!
സിനിമയിൽ എത്ര വലിയ ആളാണെങ്കിലും വന്ന വഴി മറക്കരുത്; അപ്പാനി ശരത്!
അങ്കമാലി ഡയറീസ് എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വില്ലനാണ് അപ്പാനി രവി. പ്രേക്ഷകർക്ക് തന്നോടുള്ള സമീപനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അപ്പാനി ശരത്. കൗമുദി ടിവിയിലെ ഡ്രീം ഡ്രൈവിലൂടെ യായിരുന്നു നടൻ അപ്പാനി ശരത് പ്രതികരിച്ചത്. സിനിമയിൽ എത്ര വലിയ ആളാണെങ്കിലും വന്ന വഴി നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല. നമുക്ക് വേണ്ടി പലരും കാശ് മുടക്കുന്നു. ആ സ്നേഹം നമ്മൾ തിരിച്ചും കാണേണ്ടേയെന്ന് അപ്പാനി ശരത് പറയുന്നു
‘എന്റെ കാര്യം പറയുകയാണെങ്കിൽ എവിടെ ചെന്നാലും ആളുകൾ വിശേഷങ്ങൾ ചോദിക്കാറുണ്ട്. അവർ നമുക്ക് തരുന്ന ആ സ്നേഹം വളരെ ആത്മാർത്ഥമായിട്ട് തന്നെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത നമുക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്. നമുക്ക് വേണ്ടി അവർ പ്രമോഷൻ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കി നമ്മുടെ സിനിമ കാണുന്നു. ഒന്നാലോചിക്കുമ്പോൾ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങനെയൊരു സ്നേഹം കിട്ടുമ്പോൾ നമ്മളും തിരിച്ചത് കൊടുക്കണം. ആൾക്കാർ സെൽഫി എടുക്കാൻ വരുമ്പോൾ ഞാൻ നിൽക്കും. നമ്മുടെ സിനിമ രണ്ടര മണിക്കൂർ ആളുകൾ മെനക്കെട്ടിരുന്ന് കാണുമ്പോൾ നമ്മൾ അത്രയെങ്കിലും ചെയ്യേണ്ടേ. അവരുടെ കാശല്ലേ ചേട്ടാ. അവർക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആൾക്കാരായാലും വന്ന വഴി മറക്കാതിരിക്കുക’-അപ്പാനി ശരത് പറഞ്ഞു’.
സാഹനടനായും വില്ലനായും ചെറിയ വേഷങ്ങളിലൂടെ സിനിമ രംഗത്ത് ചുവടുറപ്പിച്ച നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസും വെളിപാടിന്റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന്‍ വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്‌ക്രിപ്റ്റുകളും താരത്തെ തേടി എത്തുകയായിരുന്നു.
appani sharath