Connect with us

എത്ര നാളായി ഇത് തുടങ്ങിയിട്ട്? തങ്ങളുടെ പ്രണയ രഹസ്യം തുറന്നു പറഞ്ഞു നടി ആൻ അഗസ്റ്റിൻ

Malayalam

എത്ര നാളായി ഇത് തുടങ്ങിയിട്ട്? തങ്ങളുടെ പ്രണയ രഹസ്യം തുറന്നു പറഞ്ഞു നടി ആൻ അഗസ്റ്റിൻ

എത്ര നാളായി ഇത് തുടങ്ങിയിട്ട്? തങ്ങളുടെ പ്രണയ രഹസ്യം തുറന്നു പറഞ്ഞു നടി ആൻ അഗസ്റ്റിൻ

മലയാളികളുടെ പ്രിയ നടിയാണ് നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറുകയായിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും സെലെക്ടിവായിട്ടാണ് താരം ചിത്രങ്ങൾ ചെയ്തിരുന്നത്. 2014 –ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നടി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് നടി വിവാഹിതയായത്. ഇപ്പോള്‍ തന്റെ പ്രണയ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് താരം .

നേരിട്ട് കാണിന്നതിന് മുന്‍പ് തന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല ജോമോന്‍. അഭിമുഖങ്ങളില്‍ നിന്ന് ജാഡയിട്ട് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയാകും ആന്‍ എന്നാണ് ജോമോന്‍ കരുതിയിരുന്നത്. ജാടയിടുന്ന ആളുകളെ ജോമോന് പണ്ടേ ഇഷ്ടവുമല്ലെന്ന് ആന്‍ പറയുന്നു.

പക്ഷെ കണ്ട് മൂന്നാം നാള്‍ ഞങ്ങൾ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു എന്നതാണ് അതിലേറ്റവും കൗതുകം. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ജോമോന്‍ എന്റെ അമ്മയെ അമ്മയെ ജോമോൻ വിളിച്ചു.

ഞാന്‍ ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഉടനെ അമ്മ ചോദിച്ചു, എത്ര നാളായി ഇത് തുടങ്ങിയിട്ട്? എന്ന് മൂന്നാഴ്ച എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്നായിരുന്നു അമ്മയുടെ മറുപടി. കുറച്ചു കാലം കൂടി ആ സൗഹൃദം തുടര്‍ന്നതോടെ ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാനാകും എന്ന് മനസിലായി.

ann augustine- reveals about her love story

More in Malayalam

Trending

Recent

To Top