Malayalam Breaking News
ശ്രീശാന്ത് ബിഗ് ബോസിൽ തോറ്റു; നിരാശയോടെ ആരാധകർ
ശ്രീശാന്ത് ബിഗ് ബോസിൽ തോറ്റു; നിരാശയോടെ ആരാധകർ
ശ്രീശാന്ത് ബിഗ് ബോസിൽ തോറ്റു; നിരാശയോടെ ആരാധകർ
ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം സീസണും പൂർണ്ണമായി. ബിഗ് ബോസിലെ ഏറ്റവും കരുത്തനായ മത്സരാര്‍ഥിയായിരുന്നു ശ്രീശാന്ത് വിജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഫസ്റ്റ് റണ്ണർ അപ്പ് ആകാനെ ശ്രീശാന്തിന് കഴിഞ്ഞുള്ളു. ശ്രീശാന്തിന്റെ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു സല്മാന് ഖാന് വിജയിയുടെ പേര് പ്രഖ്യാപിച്ചത്. ഹിന്ദി സീരിയല്‍ താരം ദീപിക കക്കറാണ് വിജയിച്ചത്. ദീപക് താക്കൂര്‍ മൂന്നാമതെത്തി.
മൂന്നു മാസം നീണ്ട പോരാട്ടത്തില്‍ 16 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ദീപികയുടെ നേട്ടം. അവതാരകനായ സല്മാന് ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. സമ്മാനതുകയായ 30 ലക്ഷം രൂപയും ട്രോഫിയും സല്മാന് കൈമാറി. തുടക്കത്തില്‍ വിവാദ നായകന് ആയിരുന്നുവെങ്കിലും പ്രേക്ഷകരുടെ ശക്തമായ പിന്തുണയുമായി ശ്രീ മുന്നേറുകയായിരുന്നു.
ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന്റെ സാന്നിധ്യം കേരളത്തിലുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കാരണമായി. തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയാണ് ശ്രീശാന്ത് ഹൗസില്‍ നിറഞ്ഞ് നിന്നത്. ഒരുപാട് ആരാധകരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും വിജയിക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിരുന്നില്ല.
ഗ്രാന്‍ഡ് ഫിനാലെയോട് അടുത്ത് നില്ക്കുമ്പോള് എലിമിനേഷനും ശക്തമായിരുന്നു. അങ്ങനെ ബിഗ് ബോസിലെ ഒരു എലിമിനേഷന് റൗണ്ടില്‍ ദിപീകയെ ശ്രീശാന്ത് സപ്പോര്‍ട്ട് ചെയ്തിരുന്നു. വെറും സപ്പോര്‍ട്ട് അല്ല സ്വയം നോമിനിറ്റ് ചെയ്ത് ദീപികയെ സംരക്ഷിക്കുകയായിരുന്നു ശ്രീശാന്ത് ചെയ്തിരുന്നത്. ദീപികയ്ക്ക് ബിഗ് ബോസില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ താന്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ് ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചത്. ശ്രീയുടെ ഈ പ്രവര്‍ത്തിക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ തിരിച്ച് ദീപിക ശ്രീശാന്തിനെ പിന്തുണച്ചില്ലെന്നുള്ളത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ശ്രീശാന്തിന് പൂര്‍ണ പിന്തുണ നല്കി ഭാര്യ ഭുവനേശ്വരി എന്നും ഒപ്പമുണ്ടായിരുന്നു. ഹൗസിനുള്ളില്‍ നിന്നും ശ്രീശാന്തിന് പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കിയിരുന്നത് ഭാര്യ ഭുവനേശ്വരിയാണ്. ദീപികയെ പിന്തുണച്ച് പുറത്ത് പോവാന്‍ തയ്യാറായ ശ്രീശാന്തിനെ പ്രശംസിക്കാനും ഭാര്യ മറന്നിരുന്നില്ല. ‘നല്ല മനുഷ്യര്‍ മെഴുകുതിരി പോലെയാണ്. അവര്‍ സ്വയം ഉരുകി തീര്‍ന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശം പരത്തും. ഒന്ന് കണ്ണുചിമ്മി തുറക്കുന്ന സമയത്തിനുള്ളില്‍ തന്നെ സ്വന്തം കാര്യം ചിന്തിക്കാതെ ദീപികയെ തിരഞ്ഞെടുത്തു. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്’ എന്നുമായിരുന്നു ഭുവനേശ്വര്യ ടീറ്റ് ചെയ്തത്.
bigboss 12
