TV Shows
ഹനാൻ ഗോപികയെ പിടിച്ചു തള്ളി, പിന്നാലെ ഗോപിക ഹനാന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എറിഞ്ഞു; ബിഗ് ബോസ്സിൽ അടിയോടടി; നാടകീയ രംഗങ്ങൾ
ഹനാൻ ഗോപികയെ പിടിച്ചു തള്ളി, പിന്നാലെ ഗോപിക ഹനാന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എറിഞ്ഞു; ബിഗ് ബോസ്സിൽ അടിയോടടി; നാടകീയ രംഗങ്ങൾ
ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയത് ഹനാനാണ്. ഇപ്പോഴിതാ
ഹനാനും ഗോപികയും തമ്മിലാണ് അടി നടന്നിരിക്കുകയാണ്. ശാരീരികമായി താരങ്ങളെ കയ്യേറ്റം ചെയ്യാന്‍ പാടില്ല എന്ന നിയമം ലംഘിക്കുന്ന തര്തതിലാണ് തല്ലുണ്ടായിരിക്കുന്നത്.
ടാസ്കിന്റെ ഭാഗമായി അധികാരികള്‍ക്ക് കൊടി എടുക്കാനുള്ള ബെല്‍ അടിച്ച ശേഷമാണ് സംഭവം. എല്ലാവരും ഓടിപ്പോയി കൊടികള്‍ എടുക്കുന്നുണ്ട്. ആറ് കൊടികളാണ് അധികാര്ക്കായുള്ളത്. ആരാണോ കൂടുതല്‍ കൊടികള്‍ സ്വന്തമാക്കുന്നത് അവര്‍ക്ക് അധികാരം സ്ഥാപിക്കാം എന്നാണ് ബിഗ് ബോസ് പറഞ്ഞത്. എന്നാല്‍ കൊടികള്‍ എങ്ങനെ കരസ്ഥമാക്കാം എന്ന് ബിഗ് ബോസ് പറഞ്ഞിട്ടില്ല. അതിനാല്‍ തട്ടിയെടുക്കാനുള്ള സാധ്യതയും പരീക്ഷിക്കുകയാണ് താരങ്ങള്‍.
റെനീഷയും ഗോപികയും രണ്ടെണ്ണവും ദേവുവും മനീഷയും ഓരോന്ന് വീതവുമാണ് സ്വന്തമാക്കിയത്. ഹനാന് കൊടികളൊന്നും തന്നെ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഹനാന് ഗോപികയുടെ കയ്യിലുള്ള കൊടികളില്‍ നോട്ടമിടുകയായിരുന്നു. ഗോപികയുടെ കയ്യില്‍ നിന്നും ഹനാന് കൊടി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയാണ്. ഇതിനിടെ ഗോപിക ഹനാനെ പിടിച്ചു തള്ളി. പിന്നാലെ ഹനാനും ഗോപികയെ പിടിച്ചു തള്ളുകയായിരുന്നു. പിന്നാലെ ഗോപിക ഹനാന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എറിയുകയും ചെയ്യുന്നുണ്ട്. ഫിസിക്കല്‍ അസോള്‍ട്ട് എന്നതായി വിലയിരുത്താന്‍ സാധിക്കുന്ന തരത്തിലാണ് താരങ്ങള്‍ക്കിടയിലെ അടി പുരോഗമിക്കുന്നത്. എന്നാല്‍ തനിക്ക് അതൊരു പ്രശ്നമല്ലെന്നും തനിക്ക് ആ കൊടി വേണമെന്നും ആ കൊടി കിട്ടാനായി താന്‍ എന്തും ചെയ്യുമെന്നുമാണ് ഹനാന് പറയുന്നത്. എന്നാല്‍ എന്റെ ദേഹത്ത് തൊട്ടാല്‍ താന്‍ തിരിച്ച് തല്ലുമെന്നും ഒടുവില്‍ രണ്ടിലൊരാള്‍ അനാവശ്യമായി പുറത്ത് പോകേണ്ട സാഹചര്യമുണ്ടാക്കരുതെന്ന് ഗോപിക ഹനാന് താക്കീത് നല്‍കുന്നുണ്ട്.
എന്നാല്‍ ഹനാന് അതിലൊന്നും നില്ക്കുന്നില്ല. ഗോപികയുടെ പിന്നാലെ നടക്കുകയാണ് ഹനാന്. ഗോപികയെ അടിക്കുകയും ചെയ്യുന്നുണ്ട് ഹനാന്. ഗോപിക തിരിച്ചും തല്ലുന്നുണ്ട്. ഇരുവര്‍ക്കുമിടയിലെ പ്രശ്നം കയ്യാങ്കളിയിലേക്ക് കടന്നതോടെ വീട്ടിലെ മറ്റ് താരങ്ങള്‍ ചേര്‍ന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ടു പേരും അതൊന്നും കേള്‍ക്കുന്ന മട്ടില്ല. ഇരുവരും തമ്മില്‍ ശക്തമായ വാക്ക് തര്‍ക്കവും ശാരീരിക അക്രമവും നടക്കുകയാണ്. തന്റെ പക്കല്‍ മാത്രമല്ല, മറ്റ് പലരുടേയും കയ്യില്‍ കൊടികളുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യമിടാതെ ഹനാന് തന്റെ പിന്നാലെ കൂടിയിരിക്കുകയാണെന്നാണ് ഗോപിക പറയുന്നത്. ഇരുവരും തമ്മിലുള്ള അടിയോടെ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക് ഓണ്‍ ആയിരിക്കുകയാണ്. ടാസ്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതൊരു അടിയ്ക്കുള്ള ഒരുക്കമാണെന്ന് വ്യക്തമായിരുന്നു. താരങ്ങള്‍ക്കിടയിലെ ശാരീരികമായ കയ്യാങ്കളിയെ ബിഗ് ബോസ് എങ്ങനെയാണ് സമീപിക്കുക എന്നത് കണ്ടറിയണം.
