Connect with us

സുജോയുമായുള്ള സംസാരത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്; പിന്നീട് സംഭവിച്ചത്, ,മനസ്സ് തുറന്ന് അലക്‌സാന്‍ഡ്ര

Malayalam

സുജോയുമായുള്ള സംസാരത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്; പിന്നീട് സംഭവിച്ചത്, ,മനസ്സ് തുറന്ന് അലക്‌സാന്‍ഡ്ര

സുജോയുമായുള്ള സംസാരത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്; പിന്നീട് സംഭവിച്ചത്, ,മനസ്സ് തുറന്ന് അലക്‌സാന്‍ഡ്ര

ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു അലക്‌സാന്‍ഡ്രയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് ബിഗ്ഗ്‌ബോസ് വീട്ടിലെ സാന്‍ഡ്ര സുജോ ബന്ധം നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണിന് അസുഖം ബാധിച്ച്‌ സാന്‍ഡ്രയും സുജോയും വീട്ടിനുള്ളില്‍ നിന്ന് പുറത്തുപോയി മടങ്ങി വന്നതിന് ശേഷം ഇരുവരും പഴയ അടുപ്പം കാണിച്ചിരുന്നില്ല. അത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. ബിഗ് ബോസ് അവസാനിപ്പിച്ചതോടെ മത്സരാർത്ഥികളുടെ വിശേഷങ്ങൾ അറിയ്യാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ .ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വീട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അലക്‌സാന്‍ഡ്ര

ആരേയും അമിതമായി വിശ്വസിക്കരുത്, അമിതമായി ഇമോഷണലാവരുത്, ക്ഷമ വേണം ഇതൊക്കെയാണ് ബിഗ് ബോസ് പഠിപ്പിച്ച പാഠങ്ങളെന്നും സാന്‍ഡ്ര വ്യക്തമാക്കി.

സാൻഡ്രയുടെ വാക്കുകൾ …

സുജോയുമായുള്ള സംസാരത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. ജനുവിനായിത്തന്നെ നില്‍ക്കാമെന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്. എന്നാല്‍ അതൊന്നും പ്രേക്ഷകര്‍ കണ്ടിരുന്നില്ല. സുജോയുമായി പെരുമാറിയത് നല്ല രീതിയിലാണ്. പവന്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിന് ശേഷമായാണ് കണ്ണിന് അസുഖം ബാധിച്ച് ഞങ്ങള്‍ പുറത്തേക്ക് പോയതും.

ഷോയുടെ പകുതിക്ക് വെച്ചുള്ള ആ പോക്ക് ശരിക്കും നിര്‍ഭാഗ്യകരമായിരുന്നു. എന്നാല്‍ അതേ സമയം തന്നെ അതൊരു അനുഗ്രഹം കൂടിയായിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത് അപ്പോഴാണ്. ലവ് ട്രാക്കിലൂടെയാണ് താന്‍ നീങ്ങുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെക്കുറിച്ച് അപ്പോഴാണ് അറിഞ്ഞത്. സുജോ തന്നെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് എന്നും ഓര്‍ത്തിരിക്കുന്നത്. നല്ലൊരു അനുഭവമായിരുന്നു അത്. തമാശയ്ക്കായിട്ടാവും സുജോ അങ്ങനെ ചെയ്തത്. എന്നാല്‍ എനിക്കത് ഫീലായിരുന്നു.ആദ്യമായിട്ടാണ് എന്നെ ഒരാള്‍ പ്രൊപ്പോസ് ചെയ്തത്. അവന്റെ പ്രൊപ്പോസല്‍ എനിക്ക് ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.

അവതാരകനെന്ന നിലയില്‍ മോഹന്‍ലാല്‍ മികച്ചതാണ്. വീക്കെന്‍ഡ് എപ്പിസോഡിനായി അദ്ദേഹം വരുമ്പോഴായിരുന്നു ഞങ്ങള്‍ക്ക് പേടി. ബിഗ് ബോസിനെയല്ല ലാലേട്ടനെയായിരുന്നു ഞങ്ങള്‍ പേടിച്ചിരുന്നതെന്നും സാന്‍ഡ്ര പറയുന്നു. ബിഗ് ബോസ് പരിപാടി അവസാനിപ്പിക്കുകയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അത് കേട്ട് ഞാന്‍ കരഞ്ഞിരുന്നു. ആ വീടും എല്ലാവരേയും മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചായിരുന്നു സങ്കടപ്പെട്ടതെന്നും സാന്‍ഡ്ര പറയുന്നു.

big boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top