Malayalam Breaking News
‘ചുണ്ടില്‍ തത്തും കവിതേ.. ലാലേട്ടന്റെ ന്യൂ ഇയര്‍ സമ്മാനം ; ബിഗ് ബ്രദറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി!
‘ചുണ്ടില്‍ തത്തും കവിതേ.. ലാലേട്ടന്റെ ന്യൂ ഇയര്‍ സമ്മാനം ; ബിഗ് ബ്രദറിന്റെ ആദ്യ ഗാനം പുറത്തിറങ്ങി!
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലാലേട്ടന്റെ ന്യൂ ഇയര്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചുണ്ടില്‍ തത്തും കവിതേ.’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. പ്രശസ്ത ബോളിവുഡ് ഗായകന് അമിത് ത്രിവേദി, ഗൗരി ലക്ഷമി എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്. തികഞ്ഞ ഫാമിലി എന്റര്‍ടെയ്നറായി ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന് എന്ന കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, സര്‍ജാനോ ഖാലിദ്, ടിനി ടോം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പുതുമുഖം മിര്‍ന മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. എസ്. ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനും ഷാ മാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജിയും മനു ന്യൂയോര്‍ക്കും ചേര്‍ന്നാണ് ബിഗ് ബ്രദര്‍ നിര്‍മ്മിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്.ജിത്തു ദമോദറാണ് കാമറ.നോബിള്‍ ജേക്കബാണ് പ്രൊഡക് ഷന് കണ്ട്രോളര്.ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകാണ്.
big brother movie
