Connect with us

മധുരപ്രതികാരവുമായി ആര്യ സയേഷ ദമ്പതികള്‍; പ്രതികാരമെന്തെന്നല്ലേ? കാണാം..

Malayalam Breaking News

മധുരപ്രതികാരവുമായി ആര്യ സയേഷ ദമ്പതികള്‍; പ്രതികാരമെന്തെന്നല്ലേ? കാണാം..

മധുരപ്രതികാരവുമായി ആര്യ സയേഷ ദമ്പതികള്‍; പ്രതികാരമെന്തെന്നല്ലേ? കാണാം..

17 വയസ്സ് വ്യത്യാസത്തിന്റെ പേരില്‍ ട്രോളുകള്‍ക്ക് ചാകരയായിരുന്നു തമിഴ് നടന്‍ ആര്യയും ഭാര്യയും നടിയുമായ സയേഷയും. എന്നാല്‍ ട്രോള്‍ ചെയ്തവര്‍ക്ക് മുന്നില്‍ ജീവിതം അടിച്ചു പൊളിക്കുകയാണ് ഈ ദമ്പതികള്‍.

ആര്യയും സയേഷയും ന്യൂയര്‍ ആഘോഷത്തിന്റെ തിരക്കിലാണ് ഇപ്പോള്‍, സോഷ്യല്‍മീഡിയയിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മില്‍ വിവാഹം ചെയ്തപ്പോള്‍ നിരവധി എതിര്‍ അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നു മുണ്ടായിരുന്നു. ഇരുവരുടേയും വിവാഹം 2019 മാര്‍ച്ച് മാസത്തിലായിരുന്നു.
തങ്ങളെ കളിയാക്കിയവര്‍ക്കഉളഅള മറുപടി കൂടിയാണ് ഈ ആഘോഷങ്ങള്‍. ഇരുവരും ജീവിതം അടിച്ചു പൊളിക്കുകയാണ് ഇപ്പോള്‍.ന്യൂ ഇയര്‍ ആശംസിച്ച് സയേഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. .’എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിലൂടെ വിവാദങ്ങള്‍ തലപൊന്തിയപ്പോഴാണ് ആര്യ സയേഷയെ വിവാഹം ചെയ്യുന്നത്. റിയാലിറ്റി ഷോയില്‍ ആര്യയ്ക്കുള്ള വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ആകാംക്ഷയിലുപരി വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു ആര്യയുടെ വിവാഹം. ആര്യയ്ക്ക് പരിണയം എന്ന പരിപാടിയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വധുവിനെ കണ്ടെത്താന്‍ പരിപാടി സംഘടിപ്പിക്കുകയും ഒടുക്കും അബര്‍നദിയും മറ്റൊരു യുവതിയും അവശേഷിക്കുകയുമായിരുന്നു. എന്നാല്‍ ഒരാളെ വിഷമിപ്പിച്ച് അടുത്ത ഒരാളെ സന്തോഷിപ്പിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ആര്യ തന്നെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ പരിപാടി അവസാനിച്ചിട്ടും അബര്‍നദിയ്ക്ക് ആര്യയെ മറക്കാനായിരുന്നില്ല. എന്നാല്‍ നടി സയേഷയെ ആര്യ സ്വന്തം ജീവിതത്തിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. എല്ലാ വിവാദങ്ങളും തള്ളി കളഞ്ഞ് ഒടുവില്‍ ആര്യ നടി സയേഷയ്ക്ക് മിന്ന് ചാര്‍ത്തി.
ഹൈദരാബാദിലെ താജ് പാലസില്‍ ഗംഭീരമായി ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവള്‍ കൂടിയാണ് സയേഷ.

ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. മുസ്ലീം വെഡ്ഡിംഗ് രീതിയിലായിരുന്നു വിവാഹം. പ്രണയ ദിനത്തിലായിരുന്നു ആര്യ സയേഷയെ പ്രപോസ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കാന്‍ ആരാധകര്‍ ആശംസിച്ചിട്ടുണ്ട്. മാല്ഡിവ്സ് ലായിരുന്നു ഇത്തവണത്തെ ന്യൂയര്‍ ആഘോഷം നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സയേഷ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാറുണ്ട്.

ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്ന ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വിവാഹത്തിന് ശേഷവും ഇരുവരും സിനിമയില്‍ സജീവമാണ്. ടെഡി എന്ന ചിത്രത്തില്‍ നായികനായകന്‍മാരായെത്തിയത് ആര്യയും സയേഷയുമായിരുന്നു. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന ആര്യ സ്പോര്‍ട്സ് സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ബോംബൈക്കാരിയാണെന്ന ഭാവമൊന്നുമില്ലാതെയാണ് സയേഷ പെരുമാറാറുള്ളത്. വളരെ ഡൗണ്‍ റ്റു എര്‍ത്താണ്. കാര്യങ്ങളെല്ലാം കൃത്യമായി മാനേജ് ചെയ്യാറുണ്ട്. ചെറിയ കാര്യങ്ങള്‍ പറയുമ്പോള്‍ പോലും അതീവ പ്രാധാന്യമാണ് നല്‍കുന്നത്. മറ്റൊരു കുടുംബവുമായി അഡ്ജസ്റ്റ് ചെയ്യുകയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്, എന്നാല്‍ സയേഷ അത് മനോഹരമായി മാനേജ് ചെയ്തിരുന്നുവെന്നും മുന്‍പ് ആര്യ പറഞ്ഞിരുന്നു.

actor arya

More in Malayalam Breaking News

Trending

Recent

To Top