തിരക്കിനിടയിൽ ബിഗ് ബോസ് കാണാതെ മോഹൻലാൽ എങ്ങനെ അവതാരകനായി എത്തി മത്സരാർത്ഥികളെ വെള്ളം കുടിപ്പിക്കുന്നു ? രഹസ്യമിതാണ് !!!
100 ദിവസം നീണ്ടു നിന്ന ബിഗ് ബോസ് മാമാങ്കത്തിന് തിരശീല വീഴാൻ സമയമായി. അധികം ദിവസമില്ല ഇനി വിജയിയെ പ്രഖ്യാപിക്കാൻ. ബഷീർ ബാഷിയാണ് പുറത്തായത്. ഇനി ഏഴു മത്സരാര്ഥികളാണ് ബിഗ് ബോസ്സിൽ അവശേഷിക്കുന്നത്.സാബു ,അർച്ചന ,ശ്രീനിഷ് ,പേർളി , സുരേഷ് ,അതിഥി ,ഷിയാസ് എന്നിവരാണ് ഇനി ബിഗ് ബോസ് വീട്ടിൽ ബാക്കിയുള്ളത്. ആഴ്ചയിൽ രണ്ടു ദിവസം ബിഗ് ബോസ് വിലയിരുത്തലുകളും എലിമിനേഷനുമായി മോഹൻലാലുമെത്തും. പക്ഷെ സിനിമ തിരക്കുകൾക്കിടയിൽ മോഹൻലാലിന് എങ്ങനെ സംഭവ ബഹുലമായ മത്സരം കാണാനും വിലയിരുത്താനും സാധിക്കുന്നു എന്നതാണ് ആരാധകരുടെ ആശങ്ക .
രണ്ടു ദിവസം അവതാരകനാകാൻ മോഹൻലാൽ കോടികളാണ് വാങ്ങുന്നത്. തിരക്കിനിടയിൽ മോഹൻലാൽ കൃത്യമായ ചോദ്യങ്ങളും നിഗമനങ്ങളുമായി മത്സരാർത്ഥികളെ സമീപിക്കുന്നതിന് പിന്നിലുള്ള രഹസ്യം ഇതാണ്. ബിഗ് ബോസ്സിന്റെ തിരക്കഥകൃത്ത് എപ്പിസോഡുകൾ വിലയിരുത്തി മോഹന്ലാലിനായി സ്ക്രിപ്റ്റ് തയ്യാറാക്കും. പ്രധാന സംഭവങ്ങളെ കുറിച്ചും എന്താണ് പറയേണ്ടതെന്നും സ്ക്രിപ്റ്റിലുണ്ടാകും.
മികച്ച അഭിനേതാവായ മോഹൻലാലിന് ഇത് വളരെ നിസ്സാരമാണ്. സ്ക്രിപ്റ്റ് വായിച്ച ശേഷം , കൃത്യമായ ചോദ്യങ്ങളും ഭാവ പ്രകടനങ്ങളുമായി മോഹൻലാൽ മത്സരാർത്ഥികളെ സമീപിക്കുന്നതിന്റെ രഹസ്യം ഇതാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...