Connect with us

ഗബ്രിക്കായി കാത്തിരുന്നു ജാസ്മിൻ; എന്നാൽ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് മറ്റൊന്ന്!!!

Bigg Boss

ഗബ്രിക്കായി കാത്തിരുന്നു ജാസ്മിൻ; എന്നാൽ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് മറ്റൊന്ന്!!!

ഗബ്രിക്കായി കാത്തിരുന്നു ജാസ്മിൻ; എന്നാൽ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് മറ്റൊന്ന്!!!

ബിഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ പരസമാപ്തിയിലേക്ക് അടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ് ഫിനാലയിലേയ്ക്ക് അവശേഷിക്കുന്നുള്ളു. അതിന്റെ ത്രില്ലിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.

നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ശ്രീതു, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയോടെയാണ് ആരാധകർ. ഞായറാഴ്‍ചയാണ് ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ആറിന്റെ കിരീടധാരണം നടക്കുന്നത്.

ഇപ്പോൾ വീട്ടില്‍ ആറ് മത്സരാര്‍ഥികളാണ് അവശേഷിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വപ്‍നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ട്. അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതും വോട്ടുകളാണ്. അര്‍ഹതയുള്ള മത്സരാര്‍ഥികൾ വിജയികളാകണമെന്നും അതിനായി ശ്രദ്ധിച്ച് മാത്രം വോട്ട് ചെയ്യണമെന്നുമാണ് മോഹൻലാൽ കഴിഞ്ഞ ദിവസം ബിബി പ്രേക്ഷകരോട് പറഞ്ഞത്.

ഇനിയുള്ള ദിവസങ്ങൾ മത്സരാർത്ഥികൾക്ക് ഊർജം പകരാനായി എവിക്ടായി പോയ മത്സരാർത്ഥികൾ തിരികെ എത്തുമെന്നും മോഹൻലാൽ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. റീ എൻട്രിയുടെ ഭാ​ഗമായി ആദ്യം ഹൗസിലേക്ക് എത്തിയത് ജാൻമണിയാണ്. അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ബി​ഗ് ബോസ് ടീം ജാൻമണിയെ ഹൗസിൽ എത്തിച്ചത്.

പോയവർ ഓരോരുത്തരായി തിരികെ വരാൻ തുടങ്ങിയതോടെ ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികളും വളരെയധികം ആവേശത്തിലാണ്. ജാൻമണിക്ക് പിന്നാലെ യമുനയും ഹൗസിലേക്ക് തിരികെ എത്തി. ഗാർ‌ഡൺ ഏരിയയിൽ വലിയൊരു ​ഗിഫ്റ്റ് ബോക്സിനുള്ളിൽ ഒളിച്ചിരുന്ന് സർപ്രൈസ് നൽകിയായിരുന്നു യമുനയുടെ റീ എൻട്രി.

ഗിഫ്റ്റ് ബോക്സ് കണ്ടപ്പോൾ മത്സരാർത്ഥികൾ ആവേശത്തിലായി. ആരായിരിക്കും എന്ന് അറിയാൻ ഏറ്റവും ആവേശം ജാസ്മിനായിരുന്നു. കാരണം ​ഗബ്രിയുടെ റീഎൻട്രിക്കായി കാത്തിരിക്കുകയാണ് ജാസ്മിൻ. പ്രധാന വാതിലിന്റെ ലോക്ക് മാറിയപ്പോൾ ​ഗാർഡൺ ഏരിയയിലെ ​ഗിഫ്റ്റ് ബോക്സിന് അരികിലേക്ക് ആദ്യം ഓടി എത്തിയതും ജാസ്മിനാണ്.

എനിക്ക് കാണണം… പെട്ടിക്കുള്ളിൽ ഞാൻ‌ ആ​ഗ്രഹിക്കുന്നയാളാകണേ റബ്ബേ… എന്നൊക്കെയുള്ള ആഗ്രഹം പറഞ്ഞുകൊണ്ടാണ് ജാസ്മിൻ ഓടി വന്നത്. പക്ഷെ ​ഗിഫ്റ്റ് ബോക്സ് തുറന്നപ്പോൾ പെട്ടിക്കുള്ളിൽ യമുനയായിരുന്നു. ​​ഗബ്രി വരാത്തതിന്റെ നിരാശയൊന്നും കാണിക്കാതെ ജാസ്മിൻ വേ​ഗം യമുനയെ കെട്ടിപിടിച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് ജാസ്മിനേയും ​ഗബ്രിയേയും കുറിച്ച് വീഡിയോയ്ക്ക് വരുന്നുണ്ട്. ജാസ്മിന്റെ വാപ്പയ്ക്ക് ഇതൊക്കെ കണ്ട് വീണ്ടും ഒരു ബ്ലോക്ക്‌ വരാനുള്ള സാധ്യത കാണുന്നുണ്ട്. ​ഗബ്രിയെ കാണാൻ ജാസ്മിൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

അതേസമയം പുറത്തിറങ്ങിയ ​ഗബ്രിയെ ജാസ്മിന്റെ വാപ്പ ജാഫർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ജാസ്മിന്റെ പേര് എവിടെയും ഉച്ചരിക്കരുതെന്നും ​ഗബ്രിക്ക് താക്കീത് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഹൗസിലേക്ക് തിരികെ വരുമ്പോൾ ജാസ്മിനോടുള്ള ​ഗബ്രിയുടെ സമീപനം എന്തായിരിക്കുമെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ജാസ്‍മിന്റെ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോൾ മകളുടെ പ്രവര്‍ത്തിയില്‍ അതൃപ്‍തി പ്രകടിപ്പിക്കുകയും ചെയ്‍തിരുന്നു. ജാസ്‍മിന്റെ അച്ഛൻ ജാഫര്‍ ഗബ്രിയുടെ ഫോട്ടോ എടുത്ത് മാറ്റിയിരുന്നു. ജാസ്‍മിൻ ജാഫറിനോട് പുറത്തെ കാര്യങ്ങളെ കുറിച്ച് ഗബ്രിയും വെളിപ്പെടുത്തുമോ എന്നതിലാണ് കൗതുകും. ജാസ്‍മിൻ ജാഫറിനോട് ഗബ്രി ജോസ് ഷോയില്‍ അകലം പാലിക്കുമോ എന്നതും ഒരു ചോദ്യമായി ആരാധകരുടെ ആകാംക്ഷയില്‍ ഉണ്ട്.

More in Bigg Boss

Trending

Recent

To Top