Connect with us

ജാസ്മിന്റെ നാട്ടിലേക്ക് ഗബ്രി; ഇരുവരും ഒന്നിക്കുന്നു.??

Bigg Boss

ജാസ്മിന്റെ നാട്ടിലേക്ക് ഗബ്രി; ഇരുവരും ഒന്നിക്കുന്നു.??

ജാസ്മിന്റെ നാട്ടിലേക്ക് ഗബ്രി; ഇരുവരും ഒന്നിക്കുന്നു.??

ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.

ഹൗസിൽ പിടിച്ച് നിൽക്കാൻ മാത്രമായിരുന്നു ഇരുവരും കൂട്ടായതെന്നും ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഇത് അവസാനിക്കുമെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം വിമർശിച്ചിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ പുലർത്തുന്നുണ്ട്. ഇരുവരും ഉദ്ഘാടനകൾക്ക് ഒരുമിച്ചാണ് എത്തുക. ഇരുവരേയും കാണാൻ ആരാധകറം തടിച്ചു കൂടാറുണ്ട്.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. ഇരുവരും ഒരുമിച്ച് മറ്റൊരു ഉദ്ഘാടനത്തിന് എത്തുന്ന വിവരം അറിയിച്ചിരിക്കുകയാണ്. നാളൊണ് ഇരുവരും ഉദ്ഘാടനത്തിന് കൊല്ലത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും രണ്ട് പേരും സജീവമാണ്.

കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ഒരു ദ്ഘാടനത്തിന് എത്തിയിരുന്നു. പാലക്കാട് ഉദ്ഘാടനത്തിന് എത്തിയപ്പോൾ നൽകിയ സ്‌നേഹത്തിനും സ്വീകാര്യതയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗബ്രി വീഡിയോ തുടങ്ങുന്നത്. തങ്ങൾ വീണ്ടും ഒരുമിച്ച് ഒരിക്കൽക്കൂടി എത്തുകയാണെന്നും ഗബ്രി പറയുന്നു. ഇത്തവണ തന്റെ സ്വന്തം നാടായ കൊല്ലത്തേക്കാണ് വരുന്നതെന്ന് ജാസ്മിൻ പറയുന്നു.

നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. സദാചാര വസന്തങ്ങളുടെ ആക്രമണം നെഞ്ചുംവിരിച്ച് മുന്നിൽ നിന്ന് കൊടുത്താൽ അവിടെ തീരും എന്ന് മനസ്സിലാക്കിത്തന്ന രണ്ടു മുതലുകൾ . സമൂഹത്തിന് എല്ലാവർക്കും നിങ്ങൾ ഒരു മാതൃകയാകട്ടെ, രണ്ട് പേരും എന്നും ഒരുമിച്ച് ഉണ്ടാകട്ടെ.. നിങ്ങളെ രണ്ട് പേരെയും കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്…

ഇവരെ ഇത്രക്ക് ഇഷ്ടപ്പെടാൻ മെയിൻ കാരണം ഇവർ പഴി ചാരാതെ പരസ്പരം ചേർത്ത് പിടിക്കുന്നത് കൊണ്ടാണ്. പുറത്തിറങ്ങിയപ്പോൾ ഗബ്രിക്ക് വേണമെങ്കിൽ ജാസ്മിനെ ഒറ്റപ്പെടുത്താമായിരുന്നു. എന്നാൽ ഗബ്രി അത് ചെയ്തില്ല, നിങ്ങളെ പിന്തുണയ്ക്കാൻ ശരിയായ ആളുകൾ ഉള്ളപ്പോൾ എന്തും സാധ്യമാണ് . പരസ്പരം ഉയർത്തിപ്പിടിച്ച സുഹൃത്തുക്കൾക്ക് അവരെ തോൽപ്പിക്കാൻ സൈബർ ആക്രമണത്തിനോ ഭീഷണിപ്പെടുത്തലിനോ കഴിയില്ലെന്ന് അവർ തെളിയിച്ചു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയിരുന്നു. പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ ഒരു യുവാവ് പിടിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ആരാധകരുമായി ഫോട്ടോ പകർത്തുന്നതിനിടെയാണ് ജാസ്മിന് നേരെ ഒരാൾ കൈനീട്ടുന്നത്. കൈകൊടുത്തതോടെ ഇയാൾ ജാസ്മിന്റെ കൈയ്യും പിടിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുകയാണ്.

ഇതിനിടയിൽ ഗബ്രി ഇടപെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. ജാസ്മിന്റെ കൈ വിടാൻ ആവശ്യപ്പെടുകയാണ് ഗബ്രി. തുടർന്ന് ഇയാൾ കൈവിടുകയും പിന്നീട് ആരാധകരുമായി ഇരുവരും ഫോട്ടോ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അതേസമയം ഗബ്രിയുടെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകർ. ജാസ്മിനെ ഗബ്രി നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടല്ലോയെന്നാണ് ചിലരുടെ കമന്റ്.

ജാസ്മിനെ താരം നന്നായി കെയർ ചെയ്യുന്നുണ്ടെന്നും ചിലർ കുറിക്കുന്നുണ്ട്. ജാസ്മിൻ എന്നും ഈ സ്നേഹം നിലനിർത്തണമെന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്.’ഫെയ്ക്ക് എന്ന് പറയുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ, ‘വേദനിപ്പിച്ചവരും കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ.

ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലായിടത്തും കാണണം’, ഇവർ ജീവിതത്തിലും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു, വേദനിപ്പിച്ചവരും കലിയകിയവരും കുട്ടപെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലയിടത്തും കാണണം’, ‘ഇതാണ് സ്നേഹം.

ബിഗ്ഗ് ബോസ്സ് കൊണ്ട് ജാസ്മിനാണ് ഏറ്റവും വലിയ ഭാഗ്യം കിട്ടിയത്. ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ , 50 ലക്ഷത്തേക്കാൾ എത്രയോ വിലപിടിപ്പുള്ള ഗിഫ്റ്റാണ് ജാസ്മിന് കിട്ടിയത്, ‘ജസ്സുനെ പൊന്നുപോലെ നോക്കുന്നുണ്ട് ഗബ്രി , ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം. ഇങ്ങനെ പോകുന്നു കമന്റുകൾ.

More in Bigg Boss

Trending

Recent

To Top