Connect with us

ബിഗ് ബോസ് വീട്ടിൽ തള്ളി കയറി പുറത്തായ ഒരാൾ; നാടകീയ രംഗങ്ങൾ; ഞെട്ടിക്കുന്ന സംഭവങ്ങൾ..!

Bigg Boss

ബിഗ് ബോസ് വീട്ടിൽ തള്ളി കയറി പുറത്തായ ഒരാൾ; നാടകീയ രംഗങ്ങൾ; ഞെട്ടിക്കുന്ന സംഭവങ്ങൾ..!

ബിഗ് ബോസ് വീട്ടിൽ തള്ളി കയറി പുറത്തായ ഒരാൾ; നാടകീയ രംഗങ്ങൾ; ഞെട്ടിക്കുന്ന സംഭവങ്ങൾ..!

ബിഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ പരസമാപ്തിയിലേക്ക് അടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ് ഫിനാലയിലേയ്ക്ക് അവശേഷിക്കുന്നുള്ളു. അതിന്റെ ത്രില്ലിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.

നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ശ്രീതു, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയോടെയാണ് ആരാധകർ. മത്സരാർത്ഥികൾ എല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഫൈനലിനോടടുക്കുന്ന ഈ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ സഹമത്സരാർത്ഥികളുടെ റീ എൻട്രിയാണ് ഇപ്പോൾ നടക്കുന്നത്. അതിൽ ആദ്യമായ് എത്തിയിരിക്കുന്നത് ജാൻമോണിയാണ്. മത്സരാർത്ഥികളെ ഞെട്ടിച്ച് കൊണ്ടായിരുന്നു ജാൻമോണിയുടെ വരവ്.

അലമാരയിൽ ഒളിപ്പിച്ച് വെച്ചായിരുന്നു ബിഗ് ബോസ് വീട്ടിലേയ്ക്ക് ജാൻമോണിയുടെ കടന്നുവരവ്. മത്സരാർത്ഥികളെ റൂമിലേയ്ക്ക് മാറ്റിയതിനു  പിന്നാലെയായിരുന്നു ബിഗ് ബോസ്സിന്റെ ആ സർപ്രൈസ് എത്തിയത്. അലമാര കണ്ടപ്പോൾ തന്നെ മത്സരാർത്ഥികൾ പ്രതീക്ഷിച്ചിരുന്നു. പുറത്തുപ്പോയ ആരെങ്കിലുമായിരിക്കും വരാൻ പോകുന്നതെന്ന്.

ആദ്യം അലമാര തുറന്നത് ശ്രീതു ആയിരുന്നു, ഇതോടെ ജാൻമോണിയെ കണ്ട മത്സരാർത്ഥികൾ ഓടിവന്ന് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. എല്ലാവരെയും കെട്ടിപ്പിടിച്ചും വിശേഷങ്ങൾ പറഞ്ഞും തന്റെ വിശേഷങ്ങൾ പങ്കുവെച്ച ജാൻമോണി അർജുനെ തിരിഞ്ഞു നോക്കുകയോ സംസാരിക്കാനോ തയ്യാറായിരുന്നില്ല.

അതേസമയം ജാൻമോണിയ്ക്ക് പിന്നാലെ മറ്റ് മത്സരാർത്ഥികളും ഉടൻ തന്നെ വീട്ടിലേയ്ക്ക് എത്തുമെന്നാണ് വിവരം. ഇക്കുറി ജാസ്‍മിനെയും ഗബ്രിയെയും ചുറ്റിപ്പറ്റിയാണ് ഷോയില്‍ കുറച്ചധികം ചര്‍ച്ചകളുണ്ടായിട്ടുള്ളത്. ഇരുവരുടെയും ബന്ധം വ്യാഖ്യാനിക്കപ്പെട്ടത് പല വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ജാസ്‍മിന്റെ വ്യക്തിജീവിതം അടക്കം പുറത്തും ഷോയുടെ അകത്തും ചര്‍ച്ചയായി.

അതിനാല്‍ ഗബ്രി ജോസും തിരിച്ച് വരുമ്പോള്‍ ഷോയെയും ജാസ്‍മിനെയും ബാധിക്കുമെന്ന് കരുതുന്നവരുണ്ട്. ഗബ്രി നേരത്തെ പുറത്തായപ്പോള്‍ അത് ഷോയിലുണ്ടായിരുന്ന ജാസ്‍മിന്റെ ആത്മവിശ്വാസമില്ലാതാക്കിയിരുന്നു.  ജാസ്‍മിൻ ജാഫറിന് കുറച്ച് ദിവസത്തേയ്‍ക്കെങ്കിലും ടാസ്‍കുകളില്‍ പൂര്‍ണ അര്‍ഥത്തില്‍ മത്സരിക്കാൻ കഴിഞ്ഞില്ല.   എന്നാല്‍ ആത്മവിശ്വാസത്തോടെ ജാസ്‍മിൻ തിരിച്ചു വന്ന കാഴ്‍ചയും കണ്ടു.

വീണ്ടും ഗബ്രിയെത്തുമ്പോള്‍ ജാസ്‍മിൻ ജാഫര്‍ എന്ത് സമീപനമാണ് സ്വീകരിക്കുക എന്നതിലാണ് ആകാംക്ഷ. ജാസ്‍മിന്റെ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോൾ മകളുടെ പ്രവര്‍ത്തിയില്‍ അതൃപ്‍തി പ്രകടിപ്പിക്കുകയും ചെയ്‍തിരുന്നു.  ജാസ്‍മിന്റെ അച്ഛൻ ജാഫര്‍ ഗബ്രിയുടെ ഫോട്ടോ എടുത്ത് മാറ്റിയിരുന്നു.

ജാസ്‍മിൻ ജാഫറിനോട് പുറത്തെ കാര്യങ്ങളെ കുറിച്ച് ഗബ്രിയും വെളിപ്പെടുത്തുമോ എന്നതിലാണ് കൗതുകും. ജാസ്‍മിൻ ജാഫറിനോട് ഗബ്രി ജോസ് ഷോയില്‍ അകലം പാലിക്കുമോ എന്നതും ഒരു ചോദ്യമായി ആരാധകരുടെ ആകാംക്ഷയില്‍ ഉണ്ട്. ജാസ്‍മിന് ആത്മവിശ്വാസം നല്‍കി പുറത്തുള്ളതൊന്നും പറയാതെ ഗബ്രി മടങ്ങാൻ തീരുമാനിച്ചാല്‍ അത് ഷോയില്‍ അനുകൂലമാകും. എന്തായാലും പുറത്തെ മത്സരാര്‍ഥികള്‍ വീണ്ടും ഷോയിലേക്ക് തിരിച്ച് എത്തുമ്പോള്‍ ജാസ്‍മിന്റെ പ്രകടനത്തെ കുറിച്ചാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

More in Bigg Boss

Trending

Recent

To Top