Malayalam Breaking News
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ്സിലേക്ക് രണ്ട് പെൺപുലികൾ; കളി വേറെ ലെവൽ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ്സിലേക്ക് രണ്ട് പെൺപുലികൾ; കളി വേറെ ലെവൽ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങിയത്. ബിഗ് ബോസ് ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാം സീസണ് അത്ര പോര എന്ന പരാതി വ്യാപകമായിരുന്നു. സീസൺ ഒന്നിൽ റേറ്റിങ്ങിൽ ഒന്നാമതായിരുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിന് ആരാധകർ അത്ര നല്ല അഭിപ്രായമല്ല നൽകുന്നത്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ് രണ്ട് മൂന്നാഴ്ചയിലേക്ക് അടുക്കുകയാണ്. ഇനി ചെറിയ കളികളില്ല കളികൾ വേറെലെവൽ എന്ന് മോഹൻലാൽ പറഞ്ഞത് വെറുതെയായില്ല . വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതാകട്ടെ ജസ്ല മാടശ്ശേരിയുടെയും ദയ അശ്വതിയും
ഇനി കളി മാറും എന്ന കാര്യത്തിൽ സംശയമില്ല . ഇരുവരും തമ്മിൽ മുൻ പരിചയമുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ത്തിട്ടുമുണ്ട്. ബിഗ് ബോസ്സിലും കൊമ്പു കോർക്കൽ ഏറെ വൈകാതെ ഉണ്ടായിരിക്കും
രണ്ടുപേര്‍ പുറത്തേയ്ക്ക് പോയപ്പോൾ രണ്ട് പേര് അകത്തേക്ക് കയറുകയായിരുന്നു. രാജനി ചാണ്ടിയായിരുന്നു ആദ്യം പുറത്തായത്. അതിന് പിന്നാലെ സോമദാസും ഇന്നലെ നടന്ന എലിമിനേഷനില്‍ പരീക്കുട്ടിയും, സുരേഷും പുറത്താവുകയായിരുന്നു
ദയ അശ്വതി ഒരു ബ്യൂട്ടീഷ്യന് ആണെന്നാണ് റിപ്പോര്‍ട്ട് കൂടാതെ ഒരു സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടിയാണ് എംബിഎ ബിരുദധാരി, ആക്ടിവിസ്റ്റ്, പ്രഭാഷക എന്നീ മേഖലയില്‍ തിളങ്ങി നില്ക്കുന്ന ആളാണ് ജസ്ല. രജിത് സാറിന് പറ്റിയ എതിരാളികള്‍ ആണ് ഇപ്പോള്‍ വീട്ടില്‍ എത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനിയാണ് വലിയ കളികള്‍ നടക്കുക.
big boss malayalam
