TV Shows
മണിക്കുട്ടനോടുള്ള പ്രണയം സ്ട്രാറ്റജിയിൽ കുടുങ്ങി സൂര്യ; എങ്ങും ട്രോൾ മഴ
മണിക്കുട്ടനോടുള്ള പ്രണയം സ്ട്രാറ്റജിയിൽ കുടുങ്ങി സൂര്യ; എങ്ങും ട്രോൾ മഴ
മണിക്കുട്ടനോട് ബഹുമാനമാണെന്ന് പറഞ്ഞ സൂര്യ പിന്നീട് പ്രണയമാണെന്ന് പിന്നെ മാറ്റി പറഞ്ഞു. ഇടയ്ക്ക് മണിക്കുട്ടനോട് പറയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. ഇതെല്ലാം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചോ എന്ന പേടിയിലാണ് താരമിപ്പോള്‍.
പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിയെ തിരഞ്ഞാണ് മണിക്കുട്ടന്‍ ബിഗ് ബോസില്‍ എത്തിയത്. തനിക്ക് ചേരുന്ന ഒരാളെ കിട്ടിയാല്‍ കെട്ടുമെന്ന് മോഹന്‍ലാലിനും ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ ഇതുവരെ ആരോടും അങ്ങനെ തോന്നിയിട്ടില്ലെന്നും ഇനി കണ്ടെത്തിയാല്‍ അത് വിവാഹമായിരിക്കുമെന്നും മണിക്കുട്ടന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് സൂര്യ ഇഷ്ടമാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ഭാഗ്യലക്ഷ്മിയുമായി സംസാരിക്കവേ തന്റെ പ്രണയത്തെ കുറിച്ച് സൂര്യ വ്യക്തമാക്കിയിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ പ്രണയം എന്നുള്ളതാണ് വിഷയം.
വേറെ എന്താണെങ്കിലും കുഴപ്പമില്ലായിരുന്നു എന്ന് സൂര്യ ഓര്‍മ്മപ്പെടുത്തി. രണ്ട് പേര്‍ക്കും ഇഷ്ടം ആയിരുന്നെങ്കില്‍ അത് ഭയങ്കര രസമായി നന്നായി പോവുമായിരുന്നു. അതൊക്കെ കാണാന്‍ ആളുകള്‍ക്കും വലിയ ആകാംഷ ഉണ്ടാവും. ഒരാള്‍ ഇഷ്ടപ്പെടുന്നു, മറ്റേയാള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് പറയുമ്പോള്‍ അതിന് പിന്നാലെ നടന്നാല്‍ ആളുകള്‍ വെറുക്കും.
അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ഈ കൊച്ചെന്തിനാ പുറകേ നടക്കുന്നതെന്ന് ചിന്തിക്കും. സൂര്യ അത് വിട്ടല്ലേ, പക്ഷേ അപ്പുറത്ത് പുള്ളി വേറെന്താണ് കളിക്കുന്നതെന്ന് നമുക്ക് അറിയില്ലെന്ന് കൂടി ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
യഥാര്‍ത്ഥ പ്രണയം ആണെങ്കില്‍ മലയാളികള്‍ എന്ത് വിചാരിക്കും എന്നു കരുതുന്നത് എന്തിനാണ്. അപ്പോള്‍ ഇതു വെറും ഉടായിപ്പ് ആണല്ലേ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. സൂര്യയ്ക്ക് വേണമെങ്കില്‍ പ്രണയിക്കാം. പക്ഷേ കണ്ണാടിയ്ക്ക് മുന്നിലുള്ള കോപ്രായങ്ങള്‍ സഹിക്കാന്‍ പറ്റുന്നില്ല.
മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ സംപതിയും ഇല്ല ഭാഗ്യലക്ഷ്മി. സൂര്യയുടെ ഉണക്ക പ്രേമം കണ്ട് മനസ് അലിയാന്‍ മലയാളികള്‍ മണ്ടന്മാര്‍ അല്ല. സൂര്യ കാരണം മണിക്കുട്ടന് കൂടി നാണക്കേട് ഉണ്ടാവും. കഴിഞ്ഞ ആഴ്ച സൂര്യയ്ക്ക് ഈ പ്രേമം കണ്ടിരുന്നില്ല.
നോമിനേറ്റ് ആയപ്പോഴെക്കും പ്രേമം പൊട്ടി മുളച്ചു. ഇന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അടുത്ത ആഴ്ച ബഹുമാനം ആണെന്ന് പറയും. നോമിനേഷന്‍ വരുമ്പോള്‍ ആളുകള്‍ എന്ത് വിചാരിക്കുമെന്നോര്‍ത്ത് കരയും. സൂര്യയുടെ ഗെയിം എല്ലാവര്‍ക്കും മനസിലാവുന്നുണ്ട് എന്ന് തുടങ്ങി ഒത്തിരി കമന്റുകളാണ് വരുന്നത്.
ഓരോന്നിലും സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയത് യഥാര്‍ഥ ഇഷ്ടമല്ലെന്ന് തന്നെയാണ് പറയുന്നത്. സൂര്യ കാരണം മണിക്കുട്ടന് കൂടി നാണക്കേട് ഉണ്ടാവും. കഴിഞ്ഞ ആഴ്ച സൂര്യയ്ക്ക് ഈ പ്രേമം കണ്ടിരുന്നില്ല. നോമിനേറ്റ് ആയപ്പോഴെക്കും പ്രേമം പൊട്ടി മുളച്ചു.
ഇന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അടുത്ത ആഴ്ച ബഹുമാനം ആണെന്ന് പറയും. നോമിനേഷന്‍ വരുമ്പോള്‍ ആളുകള്‍ എന്ത് വിചാരിക്കുമെന്നോര്‍ത്ത് കരയും. സൂര്യയുടെ ഗെയിം എല്ലാവര്‍ക്കും മനസിലാവുന്നുണ്ട് എന്ന് തുടങ്ങി ഒത്തിരി കമന്റുകളാണ് വരുന്നത്. ഓരോന്നിലും സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയത് യഥാര്‍ഥ ഇഷ്ടമല്ലെന്ന് തന്നെയാണ് പറയുന്നത്.
big boss
