Malayalam
രജിത്ത് കുമാർ എന്റെ വല്യേട്ടനാണ്; അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..
രജിത്ത് കുമാർ എന്റെ വല്യേട്ടനാണ്; അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..
ബിഗ്‌ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. സോഷ്യൽ മീഡിയയിൽ കൊമ്പ് കോർക്കുന്ന ദയയും ജസ്ലയും ഒരുമിച്ചായിരുന്നു ഹൗസിനുള്ളിൽ എത്തിയത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളായിരുന്നു. എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നത് ഡോക്ടര്‍ രജിത് കുമാറിനോടായിരുന്നു. .അത് കൂടുതൽ പ്രേക്ഷകർക്ക് മനസിലായത് രജിത് കുമാർ ബിഗ്‌ബോസിൽ നിന്നും പുറത്തായപ്പോഴാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചുവന്ന ദയയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു. വീട്ടിനുള്ളില്‍ നിന്ന് ആദ്യം കൂട്ടുകൂടി പിന്നീട് പിണങ്ങി, അതുകഴിഞ്ഞ് രജിത് പുറത്തുപോയപ്പോള്‍ എന്നെ തനിച്ചാക്കി പോയല്ലോ എന്ന് പറഞ്ഞ് കരഞ്ഞു. ഇതിനെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു
പഴയ രജിത് കുമാറിന്റെ ചിത്രവും ദയയുടെ ചെറുപ്പകാല ചിത്രവും ചേര്‍ത്തുവച്ച് കവര്‍ഫോട്ടോ അപ്‌ഡേറ്റ് ചെയ്തു. അതുമുതല്‍ ദയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കവര്‍ ഫോട്ടോ മാറ്റിയതിന് പിന്നാലെ ആക്രമണം ശക്തമായപ്പോള്‍ ചിത്രം ദയ പിന്‍വലിച്ചു. ഇപ്പോൾ ഇതാ ഓന്തിനെ പോലെ നിറം മാറിയിരിക്കുകയാണ് ദയ. ഇതിന് പിന്നാലെ ഒരു കുറിപ്പുമായാണ് ദയ എത്തിയത്
‘എന്റെ ഒരു നല്ല സഹോദരൻ ആണ്. എന്റെ വല്യേട്ടൻ,ഒരു അമ്മയുടെ വയറ്റിൽ നിന്നും വരണം എന്നില്ല ഒരു സഹോദരൻ ആവാൻ. എന്റെ അറിവില്ലായ്ന്മ കൊണ്ട് എന്തെങ്കിലും എന്നിൽ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ എന്റെ വല്ല്യട്ടൻ എന്നോട് ക്ഷമിക്കണം. എന്റെ ജീവിത അവസാനം വരേ എന്റെ ഒരു നല്ല കൂടപ്പിറപ്പും. നല്ല ഒരു സഹോദരനും, മാത്രം ആയിരിക്കും മാഷ്’ ; ദയ കുറിച്ചു
നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക് ഇതെങ്ങനെ നിറം മാറാന്‍ കഴിയുന്നു, ബുദ്ധിവെച്ച് തുടങ്ങിയെന്ന് തോന്നുന്നല്ലോ തുടങ്ങി കടുത്ത വിമര്‍ശനങ്ങളും പോസ്റ്റിന് കീഴിലുണ്ട്
രജിത് കുമാറുമായി പ്രശ്നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബിഗ് ബോസ് മത്സരാര്‍ഥിയായി പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രദീപ് തന്നെ കണ്ടപ്പോള്‍ മുന്‍ പരിചയം കാണിച്ചില്ലെന്നും തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പലപ്രാവശ്യം ഹൗസിലും മോഹന്‍ലാല്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു.
big boss
