Malayalam Breaking News
എനിയ്ക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല ; ബിഗ് ബോസിൽ പൊട്ടിക്കരഞ്ഞ് ദയ അശ്വതി!
എനിയ്ക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല ; ബിഗ് ബോസിൽ പൊട്ടിക്കരഞ്ഞ് ദയ അശ്വതി!
വൈൽഡ് കാർഡ് എന്ററിയിലൂടെ രണ്ട് പെൺപുലികളെ തന്നെയാണ് ഇക്കുറി ബിഗ് ബോസ്സിൽ എത്തിയത്. ജസ്ലയും ദയ അശ്വതിയും വന്നതോടെ പരിപാടി ആകെ ചൂടുപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ജസ്ലയിക്ക് എതിരെ പൊട്ടിത്തെറിച്ച ദയ അശ്വതിയുടെ മറ്റൊരു മുഖമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടിൽ കാണാൻ കഴിഞ്ഞത്. ജസ്ലയിക്ക് മുന്നിൽ പൊട്ടിക്കരയുകയാണ് ദയ അശ്വതി എന്ന ദയ അച്ചു. ലക്ഷ്വറി ടാസ്ക്കിനടെയാണ് സംഭവം നടന്നത്
ഒരു ആഢംബര ഹോട്ടലുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണ ബിഗ് ബോസ് നൽകിയത്. കഴിഞ്ഞ തവണത്തെത്തിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ടാസ്ക്ക് . ബിഗ് ബോസ് വീട് ഒരു സ്റ്റാര്‍ ഹോട്ടലായി മാറുകയായിരുന്നു. അവിടത്തെ വിഐപി അതിഥികളാണ് രജിത് കുമാറും അദ്ദേഹത്തിന്റെ കാമുകി ജസ്ലയും. ഹോട്ടലിലെ റൂം സര്‍വീസ് ജീവനക്കാരിയായി ദയ അശ്വതിയുമുണ്ട്. ആര്യയാണ് ഹോട്ടലിലെ മാനേജറായി എത്തിയത്
ഗെയിം മുന്നേറുന്നതിനിടയിലാണ് ജസ്ലയും ദയ അശ്വതിയും തമ്മില്‍ പ്രശ്നമുണ്ടായത്. മെനു വായിക്കാൻ ജസ്ല ആവശ്യപ്പെട്ടത്തിന് തുടർന്ന് . തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്ന് ദയ അശ്വതി പറഞ്ഞു. അതോടെ ജസ്ല ദേഷ്യപ്പെട്ടു. മാനേജരായ ആര്യ ഉടൻ വരികയും ചെയ്തു. ഇംഗ്ലിഷ് അറിയാത്തതുകൊണ്ടാണ്, താൻ വായിക്കാം എന്ന് ആര്യ പറയുകയും ചെയ്തു . പക്ഷേ ജസ്ല ദേഷ്യത്തിലായിരുന്നു. അതിനിടയില്‍ ദയ അശ്വതി കരയുകയും ചെയ്തു.
തനിക്ക് ഇംഗ്ലിഷ് വായിക്കാൻ അറിയില്ലെന്നും താൻ ജോലിയില്‍ നിന്ന് പിൻമാറാമെന്നും ദയ അശ്വതി ആര്യയോട് പറയിടുകയും ചെയിതു. എന്നാൽ സോവിയൽ മീഡിയയിൽ കൊമ്പ് കോർത്ത ദയ അശ്വതി തന്നെയാണോ ഇതെന്നായിരുന്നു ആരധകരുടെ സംശയം . ജസ്ലയും ദയയും തമ്മില്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നടന്ന തര്‍ക്കത്തിന് പ്രതികാരം തീര്‍ക്കുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രംഗങ്ങളായിരുന്നു കടന്നു പോയത്. പുറത്തുള്ള ദേഷ്യം ഇവിടെവെച്ച് തീര്‍ക്കാനാണ് ജസ്ല ശ്രമിക്കുന്നത് എന്ന് ദയ അശ്വതി പറയുകയും ചെയ്തു
ദയ അച്ചുവും ജസ്ലയും ഫേസ്ബുക്കില്‍ എതിരാളികളാണ്. പരസ്യമായി ഫിറോസ് കുന്നംപറമ്ബില്‍ വിഷയത്തില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ആക്ടിവിസ്റ്റ്, പ്രഭാഷക, യുക്തിവാദി, ശാസ്ത്രബോധമുള്ള, രാഷ്ട്രീയ അഭിപ്രായമുള്ള നിലപാടുള്ള സ്ത്രീയാണെന്നാണ് ജസ്ല. ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായിരുന്നു ദയ .
big boss 2
