Connect with us

മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വിഎഫ്എക്സ് ഒരുക്കുക എന്നത് ശ്രമകരമായ ജോലി; അതിഗംഭീരമായിരിക്കുന്നു; മരക്കാര്‍ ടീസറിനെ പ്രശംസിച്ച് പൃഥ്വിരാജ്..

Malayalam Breaking News

മലയാള സിനിമ ലോകവും,ആരാധകരും കാത്തിരിയ്ക്കുന്ന ചിത്രമാണ് “മരക്കാർ അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലാണ് ചത്രം ഒരുങ്ങുന്നത്
കുഞ്ഞാലി മരക്കാർ” എന്ന കഥാപാത്രവുമായാണ് മോഹൻലാൽ ചിത്രത്തി എത്തുന്നത് അവതരിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചരിക്കുന്നത്

ഇപ്പോഴിതാ ടീസറിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മലയാളത്തില്‍ വേള്‍ഡ് ക്ലാസ് വിഎഫ്എക്സ് ഒരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നിരിക്കെ ഇത് അതിഗംഭീരമായിരിക്കുന്നു. പ്രിയദര്‍ശന്‍ സാര്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമില്‍, ചിത്രത്തിനായി കാത്തിരിക്കുന്നു.’ പൃഥ്വിരാജ് കുറിച്ചു.

വിഷ്വൽ ഭംഗിയാണ് ടീസറിന്റെ പ്രധാന ആകർഷണം. ചിത്രം ” ‘2020 മാർച്ച് 19’ നു തിയേറ്ററുകളിലെതത്തും. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.

about marakkar

More in Malayalam Breaking News

Trending

Recent

To Top