Connect with us

ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കില്‍ ഞാന്‍ മതിലു ചാടിയേനെ; ബിഗ് ബോസ് അനുഭവം പങ്കുവെച്ച് ആർ ജെ സൂരജ്

Malayalam Breaking News

ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കില്‍ ഞാന്‍ മതിലു ചാടിയേനെ; ബിഗ് ബോസ് അനുഭവം പങ്കുവെച്ച് ആർ ജെ സൂരജ്

ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കില്‍ ഞാന്‍ മതിലു ചാടിയേനെ; ബിഗ് ബോസ് അനുഭവം പങ്കുവെച്ച് ആർ ജെ സൂരജ്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ഷോ അൻപത് ദിവസങ്ങൾ പിന്നിട്ടു. സീസണ്‍ രണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ഥിയാണ് ആര്‍ ജെ സൂരജ്. ഷോ അറുപതാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് ഞായറാഴ്ച എപ്പിസോഡില്‍ എലിമിനേഷനിലൂടെ സൂരജ് പുറത്തായത്. ഇപ്പോഴിതാ ബിഗ്‌ബോസ് വിശേഷം പങ്കുവെച്ച് കൊണ്ട് സൂരജ് ഫേസ്ബുക്കിലൂടെ എത്തിയിരിക്കുകയാണ്.

ഫേസ്ബുക് കുറിപ്പിലൂടെ…

ഹലോണ്‍..! എന്തെല്ലാ..!?? അങ്ങനെ ഇരുന്നും നടന്നും കുളിച്ചും നനച്ചും ഒരുമാസത്തെ മാസ്മരിക ബിഗ് ബോസ് വാസത്തിനു ശേഷം ഞാന്‍ സസന്തോഷം പുറത്തിറങ്ങി. അവിടെ കണ്ട അതേ സൂരജ് തന്നെയാണ് ഞാന്‍..! ഇനി മ്മടെ ഖത്തറിലേക്ക്… എന്തായാലും ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലും അവിടെ ഇത്രയും ദിവസം താമസിക്കാനായതിലും സന്തോഷം..! ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കില്‍ ഞാന്‍ മതിലു ചാടിയേനെ.. ഫാമിലിയും ഫ്രണ്ട്‌സും നെറ്റും ഫോണും ഇല്ലാത്ത ലോകം ബഹുത്ത് മുഷ്‌കില്‍ ഹേ.. ഒരുപക്ഷേ ചിലരെങ്കിലും വോട്ടുകള്‍ ചെയ്ത് സപ്പോര്‍ട്ട് തന്നിട്ടുണ്ടെന്നറിയാം..

അവരോടും പ്രത്യേകം സ്‌നേഹം അറിയിക്കുന്നു.. കുറച്ചു സമയത്തിനുള്ളില്‍ ഒരുപാട് കിടിലം ട്രോളുകള്‍ കണ്ടു.. ഇഷ്ടായി.. എനിക്ക് വേണ്ടി സമയം ചിലവഴിച്ച് ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാ ചങ്കുകളോടും സ്‌നേഹം.. വെറൈറ്റി സാധങ്ങളൊക്കെ ഇങ്ങട് പോന്നോട്ടേ.. ഏറ്റവും ഇഷ്ടായവ ഞാനും പോസ്റ്റുന്നു… അപ്പൊ വിശദായിട്ട് പിന്നെ കാണാം…

big boss 2

More in Malayalam Breaking News

Trending

Recent

To Top