Connect with us

ബിഗ് ബോസ്സിൽ പലരും അഭിനയിക്കുന്നു; സത്യസന്ധനായ മത്സരാർത്ഥിയെ തുറന്ന് പറഞ്ഞ് ധർമജൻ!

Malayalam

ബിഗ് ബോസ്സിൽ പലരും അഭിനയിക്കുന്നു; സത്യസന്ധനായ മത്സരാർത്ഥിയെ തുറന്ന് പറഞ്ഞ് ധർമജൻ!

ബിഗ് ബോസ്സിൽ പലരും അഭിനയിക്കുന്നു; സത്യസന്ധനായ മത്സരാർത്ഥിയെ തുറന്ന് പറഞ്ഞ് ധർമജൻ!

ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറികൊണ്ടിരിക്കുകയാണ്. 17മല്‍സരാര്‍ത്ഥികളുമായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം ഭാഗം തുടങിയത്. 17 മത്സരാർഥികളിൽ നിന്നും നാല് പേർ പുറത്തായതിന് പിന്നാലെ വൈൽഡ് കാർഡ് എൻട്രി വഴി ജസ്‌ല മാടശ്ശേരി, ദയ അച്ചു ബിഗ് ബോസ്സിലേക്ക് എത്തുകയായിരുന്നു

ഇതിനിടെ ബിഗ് ബോസ്സിൽ ഗസ്റ്റായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും എത്തിയിരുന്നു. ധർമ്മജനെ ഒരു ദിവസത്തേക്ക് മാത്രം അയക്കുകയായിരുന്നു ബിഗ് ബോസ് ബിഗ് ഹവസിലേക്ക്. പെട്ടന്നൊരാൾ വിട്ടുപോകുമ്പോൾ മറ്റ് മത്സരാർഥികൾ എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു അത്തരമൊരു നീക്കം. ഇപ്പോൾ ഇതാ ഫുക്രുവിനെക്കുറിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്

ബിഗ് ബോസ്സിൽ പല മത്സരാർത്ഥികളും അഭിനയിക്കുകയാണെന്ന് തനിയ്ക്ക് തോന്നിയിട്ടുണ്ടെന്നും അതെ സമയം ഫുക്രുവിനെയാണ് സത്യസന്ധനായി തോന്നിയതെന്ന് ധര്‍മ്മജന്‍ പറയുന്നു. ബിഗ് ബോസിലെ മികച്ച മൽത്സരാർഥിയാണ് ഫുക്രുവെന്നും മാര്‍ഗംകളി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അവനെ കണ്ടിരുന്നുവെന്നും ധർമജൻ പറയുന്നു.

രാത്രി ഏഴ് മണിക്കാണ് ഞാന്‍ ഷോയില്‍ പ്രവേശിച്ചത്.സമയമോ തിയ്യതിയോ പരിശോധിക്കാന്‍ ക്ലോക്കോ കലണ്ടറോ ഇല്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് ബിഗ് ബോസ് വീട്. രേഷ്മ, സുജോ, രജിത് സര്‍ എന്നിവരൊഴികെ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗം പേരെയും തനിക്കറിയാമെന്നും ധർമജൻ പറഞ്ഞു

big boss 2

Continue Reading

More in Malayalam

Trending

Recent

To Top