Malayalam Breaking News
“എനിക്ക് നല്ല മിസ്സിംഗ് ആണ്… ഭ്രാന്ത് പിടിച്ചിരിക്കുന്നു; ഹൃദയം തുറന്ന് ഫുക്രു… ബിഗ് ബോസ്സിൽ മറ്റൊരു പ്രണയം…
“എനിക്ക് നല്ല മിസ്സിംഗ് ആണ്… ഭ്രാന്ത് പിടിച്ചിരിക്കുന്നു; ഹൃദയം തുറന്ന് ഫുക്രു… ബിഗ് ബോസ്സിൽ മറ്റൊരു പ്രണയം…
ബിഗ് ബോസ്സിലെ അടിപിടികൾക്കും വഴക്കിനും കയ്യാങ്കളിക്കും ഒപ്പം തന്നെ പ്രധാന ഹൈ ലൈറ്റ് ആണ് പ്രണയം. ബിഗ് ബസ്സിൽ പൊട്ടിമുളക്കുന്ന പ്രണയങ്ങളെല്ലാം പ്രേക്ഷകർക്ക് രസകരമായ നിമിഷങ്ങളും സമ്മാനിക്കാറുണ്ട്. സമയപ്രായക്കാരായ മത്സരാർത്ഥികളെ മറ്റുള്ളവർ ചേർന്ന് കളിയാക്കുന്നതും പതിവാണ്. ഈ കളിയാക്കലുകൾ മിക്കവാറുംതന്നെ സത്യമാകാറാണ് പതിവും. ഈ പ്രണയ രംഗങ്ങളൊക്കെ പ്രേക്ഷകരും ആസ്വദിക്കാറുമുണ്ട്. എന്നാൽ ആരും ശ്രദ്ധിക്കപ്പെടാത്ത പ്രണയങ്ങളും ബിഗ് ബോസിൽ സംഭവിക്കാറുണ്ട്. അത്തരമൊരു പ്രണയത്തിന്റെ സൂചനയാണ് പ്രേക്ഷകർക്ക് കഴിഞ്ഞ എപ്പിസോഡിൽ ലഭിച്ചത്.
ഈ രഹസ്യ പ്രണയത്തിലെ നായകൻ ബിഗ് ബോസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ഫുക്രുവാണ്. ഭക്ഷണം കഴിക്കവേ ഫുക്രു തന്നെയാണ് ഈ കാര്യം ആര്യയോടായി വെളിപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം മുതല്‍ താൻ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നുവെന്ന് ഫുക്രു പറഞ്ഞു. തനിക്ക് നല്ല മിസ്സിംഗ് ആണെന്നാണ് ഫുക്രു വെളിപ്പെടുത്തുന്നത്. ബിഗ് ബോസ്സിൽ എത്തുന്നതിനുമുമ്പ് തന്നെ ഫുക്രുവിനു പ്രണയമുണ്ടായിരുന്നു. ഈ കാര്യം മറ്റുള്ളവരോട് ഫുക്രു വെളിപ്പെടുത്തുകയും ചെയ്തിരുന്ന. എന്നാൽ ഫുക്രു മിസ് ചെയ്യുന്നത് ഈ പെൺകുട്ടിയെയാണോ എന്ന് പ്രേക്ഷകർ ചിന്തിച്ചേക്കാം. പക്ഷെ ഫുക്രു വല്ലാത്ത മിസ് ചെയ്യുന്ന വ്യക്തി എലീന പടിക്കൽ ആണ്. കണ്ണിനു അസുഖം ബാധിച്ച് കഴിഞ്ഞ ദിവസം എലീനയും ദയ അശ്വതിയും ഹൗസിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഇതിനു ശേഷമാണ് ഫുക്രു എലീനയെ മിസ് ചെയ്യാൻ ആരംഭിച്ചത്.
എന്നാൽ പ്രണയമല്ലായെന്നും പക്ഷെ വലിയൊരു ആത്മബന്ധം ഇരുവരും തമ്മിൽ ഉടലെടുത്തു എന്നുമാണ് ഫുക്രു വെളിപ്പെടുത്തുന്നത്. എന്നാൽ ഫുക്രു വിനെപ്പോലെതന്നെ മറ്റുള്ളവരും എലീനയെ നന്നായി മിസ് ചെയ്യുന്നുണ്ടെന്നും എലീനയുണ്ടെങ്കിൽ മാത്രമേ ബിഗ് ബോസ് ഹൗസിൽ ഒരു അനക്കമുള്ളൂ എന്നും ആര്യ പറയുന്നു. മാത്രമല്ല ഫുക്രുവിന് എലീനയോടുള്ള ആത്മബന്ധം നല്ല സൗഹൃദമായിരിക്കണം എന്നുകൂടി ആര്യ കൂട്ടിച്ചേർക്കുന്നു. എന്താണ് എലീനയെ കുറിച്ച് ബിഗ് ബോസ് പറഞ്ഞത് എന്നും ഫുക്രു അന്വേഷിച്ചു. അസുഖം മാറാൻ ഒരു ആഴ്‍ച അല്ലെങ്കില്‍ നാലോ അഞ്ചോ ദിവസമാണ് വേണ്ടത് അതുകഴിഞ്ഞാല്‍ കുഴപ്പമില്ല എന്നും ആര്യ പറഞ്ഞു. ഉഷാറായി ഇരിക്കൂ അല്ലെങ്കില്‍ അവള്‍ വരുമ്പോള്‍ താൻ പറഞ്ഞുകൊടുക്കും എന്നും ആര്യ പറഞ്ഞു.
ഈ രഹസ്യ പ്രണയത്തിലെ നായകൻ ബിഗ് ബോസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ഫുക്രുവാണ്. ഭക്ഷണം കഴിക്കവേ ഫുക്രു തന്നെയാണ് ഈ കാര്യം ആര്യയോടായി വെളിപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം മുതല്‍ താൻ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നുവെന്ന് ഫുക്രു പറഞ്ഞു. തനിക്ക് നല്ല മിസ്സിംഗ് ആണെന്നാണ് ഫുക്രു വെളിപ്പെടുത്തുന്നത്. ബിഗ് ബോസ്സിൽ എത്തുന്നതിനുമുമ്പ് തന്നെ ഫുക്രുവിനു പ്രണയമുണ്ടായിരുന്നു. ഈ കാര്യം മറ്റുള്ളവരോട് ഫുക്രു വെളിപ്പെടുത്തുകയും ചെയ്തിരുന്ന. എന്നാൽ ഫുക്രു മിസ് ചെയ്യുന്നത് ഈ പെൺകുട്ടിയെയാണോ എന്ന് പ്രേക്ഷകർ ചിന്തിച്ചേക്കാം. പക്ഷെ ഫുക്രു വല്ലാത്ത മിസ് ചെയ്യുന്ന വ്യക്തി എലീന പടിക്കൽ ആണ്. കണ്ണിനു അസുഖം ബാധിച്ച് കഴിഞ്ഞ ദിവസം എലീനയും ദയ അശ്വതിയും ഹൗസിൽ നിന്ന് പുറത്തേക്ക് പോയിരുന്നു.
ഇതിനു ശേഷമാണ് ഫുക്രു എലീനയെ മിസ് ചെയ്യാൻ ആരംഭിച്ചത്. എന്നാൽ പ്രണയമല്ലായെന്നും പക്ഷെ വലിയൊരു ആത്മബന്ധം ഇരുവരും തമ്മിൽ ഉടലെടുത്തു എന്നുമാണ് ഫുക്രു വെളിപ്പെടുത്തുന്നത്. എന്നാൽ ഫുക്രു വിനെപ്പോലെതന്നെ മറ്റുള്ളവരും എലീനയെ നന്നായി മിസ് ചെയ്യുന്നുണ്ടെന്നും എലീനയുണ്ടെങ്കിൽ മാത്രമേ ബിഗ് ബോസ് ഹൗസിൽ ഒരു അനക്കമുള്ളൂ എന്നും ആര്യ പറയുന്നു. മാത്രമല്ല ഫുക്രുവിന് എലീനയോടുള്ള ആത്മബന്ധം നല്ല സൗഹൃദമായിരിക്കണം എന്നുകൂടി ആര്യ കൂട്ടിച്ചേർക്കുന്നു. എന്താണ് എലീനയെ കുറിച്ച് ബിഗ് ബോസ് പറഞ്ഞത് എന്നും ഫുക്രു അന്വേഷിച്ചു. അസുഖം മാറാൻ ഒരു ആഴ്‍ച അല്ലെങ്കില്‍ നാലോ അഞ്ചോ ദിവസമാണ് വേണ്ടത് അതുകഴിഞ്ഞാല്‍ കുഴപ്പമില്ല എന്നും ആര്യ പറഞ്ഞു. ഉഷാറായി ഇരിക്കൂ അല്ലെങ്കില്‍ അവള്‍ വരുമ്പോള്‍ താൻ പറഞ്ഞുകൊടുക്കും എന്നും ആര്യ പറഞ്ഞു.
big boss 2
