ബിഗ്ബോസിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. ഇപ്പോള് ഇതാ പ്രതികരണവുമായി ആരോഗ്യമന്തി കെ.കെ ശെെലജ.
ഒരു ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾക്ക് എന്തിന് സ്വീകരണം നൽകണമെന്ന് മന്ത്രി ചോദിച്ചു. ഒരു പരിപാടിയിൽ എന്റെർടെെൻമെന്റ് ആകാമെന്നും എന്നാൽ അതിനു പുറത്തേക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
‘വളരെ അപകടകരമായിട്ടുള്ള കാര്യമാണ് ചെയ്തത്. ഇത്ര ലാഘവത്തോടെയാണോ കേരള സമൂഹം ജാഗ്രതയെ കാണുന്നത്. ഒരു ബിഗ്ബോസ് പരിപാടിയിൽ പങ്കെടുത്ത് വിജയിക്കുകയോ തോൽക്കുകയോ ചെയ്തൊരാൾക്ക് ഇത്രയും വലിയ സ്വീകരണം കൊടുക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. നമ്മുടെ നാടിന് എന്തെങ്കിലും അഭിമാനമായിട്ടുള്ള കാര്യങ്ങൾ ചെയ്തുവരുന്ന ഒരാളാണെങ്കിൽ ഓക്കെ.ഒരു പ്രോഗ്രാമിൽ ആളുകൾക്ക് എന്റെർടയിൻമെന്റൊക്കെ ആകാം. അതിനപ്പുറത്തേക്ക് എന്ത് മെസേജ് ആണ് നൽകുന്നത്. ഒരു മെസേജും നൽകുന്നില്ല. ഈ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സമയത്താണെങ്കിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് അവരെ സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ നമ്മൾ ഇത്ര വല്യ റസ്ട്രിക്ഷൻ നടത്തുമ്പോൾ വളരെ സില്ലി ആയിട്ട് കണ്ടു.വളരെ ലാഘവത്തോടെയുള്ള ഒരാൾക്കേ ഇങ്ങനെ കാണാൻ പറ്റൂ. ഗുരുതരമായിട്ടുള്ള തെറ്റാണിത്. അതൊന്നും ആവർത്തിക്കപ്പെടരുത്.’ പ്രമുഖ ചാനൽപരിപാടിയിൽ ആരോഗ്യമന്ത്രി പറഞ്ഞു
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...