Malayalam
ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു!
ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു!
Published on
ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയത് കൊണ്ടാണ് പരിശോധിച്ചതെന്നും ഇഡ്രിസ് ട്വിറ്ററില്‍ കുറിച്ചു.
തോര്‍, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇഡ്രിസ്. താരം ചികിത്സയിലായതിനാല്‍ മെട്രിക്സ് 4 ന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. അതേസമയം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വില്‍സണും ആശുപത്രി വിട്ടു. ഓസ്ട്രേലിയയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവും കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
about indris elba
Continue Reading
You may also like...
Related Topics:news
