Malayalam Breaking News
രേഷ്മയുടെ വിധിയിൽ രജിത്ത് പുറത്തേക്ക് .. ലാലേട്ടന് സോഷ്യൽ മീഡിയയിൽ പൊങ്കാല
രേഷ്മയുടെ വിധിയിൽ രജിത്ത് പുറത്തേക്ക് .. ലാലേട്ടന് സോഷ്യൽ മീഡിയയിൽ പൊങ്കാല
നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് പുത്തന്‍ ലുക്കിലെത്തിയ രജത്കുമാര്‍ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട രജത് സാര്‍ ആവുകയായിരുന്നു. രജത്കുമാര്‍ പറയുന്നതില്‍ ചില കാര്യങ്ങളുണ്ടെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞതോടെ വലിയ ഫാന്‍സും രജിത് ആര്‍മിയും ഉണ്ടായി. അതായത് പ്രേക്ഷകരുടെ അഭിപ്രായത്തില്‍ മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രശസ്തി രജത്കുമാര്‍ കേവലം 65 ദിവസം കൊണ്ട് നേടിയെടുത്തു. അതിനാല്‍ തന്നെ ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള രജിത് കുമാര്‍ പുറത്താകുമ്പോള്‍ പൊങ്കാല നേരിടേണ്ടി വരുന്നത് മോഹന്‍ലാലിന്. ഇത്രയും നാള്‍ നിങ്ങളെ പോലുള്ള ഒരു താരത്തെ ആരാധിച്ചു ഇന്നത്തോടെ ആ സ്ഥാനം രജിത്തേട്ടന്‍ നല്‍കിഇതാണ് ലാലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിര്‍മശനം.
ലാലേട്ടാ നിങ്ങള്‍ പുറത്താക്കിയത് കേരളത്തില്‍ ഏട്ടനൊപ്പം ആരാധകരുള്ള ഒരു മനുഷ്യനെ ആണ് .അതുകൊണ്ട് 24മണിക്കൂര്‍ സമയം തരാം അങ്ങേരെ തിരിച്ചെടുക്കാന്‍. ഇല്ലേല്‍ ചാനല്‍ ഞങ്ങള്‍ ശരിയാക്കും തുടങ്ങിയ പ്രകോപനപരമായ കമന്റുകളും പോസ്റ്റില്‍ ഉണ്ട്.
അതേസമയം അവസാനമായി ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി. ബിഗ് ബോസ് ഷോയില്‍ വന്നതു മുതല്‍ വേറെ ലെവല്‍ കളികള്‍ക്ക് അവസരമൊരുക്കിയ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു. മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ ഇത് തന്നെയാണ് ചര്‍ച്ചാ വിഷയമായത്. രജിത് കുമാര്‍ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹന്‍ലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.
മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവര്‍ അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ നല്‍കി. എന്നാല്‍ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാര്‍ത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹന്‍ലാല്‍ ശേഷം അറിയിച്ചു. ഇക്കാര്യത്തില്‍ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാന്‍ രജിത്തിന് മോഹന്‍ലാല്‍ അവസരം നല്‍കി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചു വരുന്നതില്‍ താല്‍പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയില്‍ എന്റെ കണ്ണില്‍ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തില്‍ മാറ്റമില്ലല്ലോ എന്ന് മോഹന്‍ലാല്‍ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു.
രജിത്തിന് ആശംസകള്‍ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങള്‍ രജിത്തിനെ കാണിച്ചു. വീടിനകത്ത് നടന്ന കാര്യങ്ങള്‍ കാണുന്നതിനിടയില്‍ രജിത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയ മോഹന്‍ലാലിനെ കടന്നാക്രമിച്ച് രംഗത്ത് വന്നത്. അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. രജിത് കുമാറിന് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്തത്തെ ഉണ്ടാക്കാനായിരുന്നു. രജിത് ആര്‍മിയായി മാറിയ ഈ കൂട്ടരാണ് മോഹന്‍ലാലിനെ കടന്നാക്രമിക്കുന്നത്. ലാലേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് തന്നെ ശപിച്ച്. കാര്‍ക്കിച്ച് തുപ്പുന്നു… ഒരിക്കലും തന്നെ ഇനി അംഗീകരിക്കില്ല എന്നൊക്കെയാണ് ശാപ വാക്കുകള്‍ പോകുന്നത്.
big boss 2
