TV Shows
റോബിനെ പ്രണയത്തോട് നോക്കിയ ആരതി ‘ദിൽഷ അത് കയ്യോടെ പൊക്കി’ നിമിഷങ്ങൾക്കുള്ളിൽ ആ പോസ്റ്റ്, ഞെട്ടിച്ചു! തെളിവുകൾ ഇതാ..അവസാനം ദിലു പുറത്താവുമോ?
റോബിനെ പ്രണയത്തോട് നോക്കിയ ആരതി ‘ദിൽഷ അത് കയ്യോടെ പൊക്കി’ നിമിഷങ്ങൾക്കുള്ളിൽ ആ പോസ്റ്റ്, ഞെട്ടിച്ചു! തെളിവുകൾ ഇതാ..അവസാനം ദിലു പുറത്താവുമോ?
ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ ഉദ്ഘാടനങ്ങളുടേയും അഭിമുഖങ്ങളുടേയും ഷോകളുടേയുമൊക്കെ തിരക്കിലാണ്. കഴിഞ്ഞ ദിവസം റോബിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഭിമുഖത്തിനിടെ അവതാരിക റോബിനെ നോക്കിയിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത് . ആരതി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്.
ആരതി റോബിന്റെ കടുത്ത ആരാധിക ആണെന്നും, ഇത്തവണ ബിഗ് ബോസിലെ റോബിന്റെ എപ്പിസോഡുകള്‍ കണ്ടിരുന്നുവെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഇരുവരെയും ചേര്‍ത്തുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ദില്‍ഷയെക്കാള്‍ റോബിനെ ചേരുന്നത് ആരതിയാണ് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. എന്നാല്‍ ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല ദില്‍ഷ. എന്നാല്‍ റോബിന്റെ ആരതിയുടെ വീഡിയോ ഫോട്ടോയും എല്ലാം കാണുമ്പോള്‍ ദില്‍ഷ പൊട്ടിക്കരയും എന്നാണ് ട്രോളന്മാര്‍ പറയുന്നത് .
റോബിനുമായുള്ള തന്റെ ബന്ധത്തെ കുറച്ചുകൂടെ സ്പഷ്ടമാക്കുകയാണ് ദില്‍ഷ. ആ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്ത് ലക്ഷ്മിപ്രിയയെ കുറിച്ച് റോബിനോട് ചോദിച്ചപ്പോള്‍ അത് എന്റെ ചേച്ചിയമ്മ എന്നാണ് റോബിന്‍ പറഞ്ഞിരുന്നത്. അഭിമുഖം വന്ന് മണിക്കൂറുകള്‍ക്കകം ലക്ഷ്മിപ്രിയയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയുമായി ദില്‍ഷയും എത്തി. ‘വിത്ത് മൈ ചേച്ചിയമ്മ’ എന്ന് പറഞ്ഞാണ് ആ ഫോട്ടോ ദില്‍ഷ പങ്കുവച്ചത്.
ഇവര്‍ തമ്മിലുള്ള ഈ പൊരുത്തത്തെ ഇപ്പോള്‍ എടുത്ത് കാണിച്ചിരിയ്ക്കുന്നത് ലക്ഷ്മിപ്രിയ തന്നെ . അഭിമുഖത്തില്‍ റോബിന്‍ തന്നെ ചേച്ചിയമ്മ എന്ന് വിളിച്ച വീഡിയോ ക്ലിപ്പും, ദില്‍ഷ തന്നെ ചേര്‍ത്ത് പിടിച്ച് എന്റെ ചേച്ചിയമ്മ എന്ന് പറഞ്ഞ ഫോട്ടോയും ചേര്‍ത്ത് വച്ച് ലക്ഷ്മിപ്രിയ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചു. ഇതിപ്പോള്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്.
റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് താരമായി മാറിയ ആ പെണ്‍കുട്ടി ചില്ലറക്കാരിയല്ല. അഭിമുഖത്തിന് ശേഷം റോബിന്‍ അവതാരകയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. . ഇതോടെയാണ് ആരാണ് ഈ സുന്ദരി എന്ന അന്വേഷണം സോഷ്യല്‍ മീഡിയ ആരംഭിച്ചത്.
കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. ഇതിന് പുറമെ സംരംഭക കൂടിയാണ് ആരതി. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്നുണ്ട് ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ആരതി
റോബിന്റെയും ദില്‍ഷയുടെ വിവാഹം എന്നാണ് എന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹം എന്നത് ഇനി അങ്ങോട്ടുള്ള തന്റെ ജീവിതമാണെന്നും, അത് താനും ഡോക്ടറും തമ്മില്‍ സംസാരിച്ച് പറയാമെന്ന് ദില്‍ഷ നേരത്തെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് . റോബിനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഇതില്‍ പ്രതികരിച്ചത്. ഇതിനിടെയാണ് ആരതി വൈറലായി മാറിയത്
