ബിഗ് ബോസ്സിൽ നിന്നും റോബിനും ജാസ്മിനും അപ്രതീക്ഷിതമായിരുന്നു പുറത്തുപോയത്. ഇപ്പോഴും പലർക്കും ഇത് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഷോ വിട്ടതിന് ശേഷം ഇപ്പോള്‍ ഒന്‍പത് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ദില്‍ഷ, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, റോണ്സണ്, ബ്ലെസ്ലി, റിയാസ് സലീം, വിനയ് മാധവ്, അഖില്‍, സൂരജ് എന്നിവരാണ് ഇനി അവശേഷിക്കുന്നത്.
ഷോയില്‍ നിന്ന് പുറത്തുപോയിട്ടും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് റോബിനെ ഇപ്പോഴും പിന്തുണയ്ക്കുന്നത്. മാത്രമല്ല, അവരില്‍ പലരും റോബിന് തിരികെ ഷോയിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലുമാണ്. റോബിന് തിരികെയെത്തിയാല്‍ ബിഗ് ബോസ് വീണ്ടും കളറാകുമെന്നാണ് പല ആരാധകരും പറയുന്നത്. കണ്ടന്റുണ്ടാക്കാന്‍ മിടുക്കനായ റോബിന് ബിഗ് ബോസില്‍ തന്നെ തുടരണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും ആരാധകരുടെ മുറവിളി.
ഈ വരുന്ന വെള്ളിയാഴ്ച റോബിന് തിരികെ ബിഗ് ബോസില്‍ ഹൗസില്‍ എത്തുമോ എന്നാണ് പ്രധാനമായും ചോദ്യം ഉയര്‍ത്തുന്നത്. പക്ഷെ, ഇതുവരെയായും ബിഗ് ബോസോ റോബിനോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. ഈ സീസണില്‍ ഇതുവരെ പുറത്തുപോയൊരാള് തിരികെ വന്ന ചരിത്രമില്ല. മാത്രമല്ല, കളിനിയമം തെറ്റിച്ചതിനെ തുടര്‍ന്നാണ് റോബിനെ മത്സരത്തില്‍നിന്നും പുറത്താക്കിയത്. അതിനാല്‍ റോബിനെ സംബന്ധിച്ച് ഇനിയൊരു മടക്കം സാധ്യമല്ലെന്നു തന്നെയാണ് പല ബിഗ് ബോസ് നിരീക്ഷകരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...