Connect with us

റോണ്‍സന്റെ പുത്തൻ രീതി ബിഗ് ബോസ് വീട്ടിലുള്ളവരെ ഭയപ്പെടുത്തുന്നു; പഠിച്ച പണി പതിനെട്ടും പാളിപ്പോയി; അടിമപ്പെടാതെ റോണ്‍സൻ ; ഇതാണ് വിജയം!

TV Shows

റോണ്‍സന്റെ പുത്തൻ രീതി ബിഗ് ബോസ് വീട്ടിലുള്ളവരെ ഭയപ്പെടുത്തുന്നു; പഠിച്ച പണി പതിനെട്ടും പാളിപ്പോയി; അടിമപ്പെടാതെ റോണ്‍സൻ ; ഇതാണ് വിജയം!

റോണ്‍സന്റെ പുത്തൻ രീതി ബിഗ് ബോസ് വീട്ടിലുള്ളവരെ ഭയപ്പെടുത്തുന്നു; പഠിച്ച പണി പതിനെട്ടും പാളിപ്പോയി; അടിമപ്പെടാതെ റോണ്‍സൻ ; ഇതാണ് വിജയം!

ബിഗ് ബോസ് മലയാളം സീസൺ കാരണം മര്യാദയ്ക്ക് ശ്വാസം വിടാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് പല മലയാളികൾക്കും. റോബിൻ ആണ് ഇന്ന് എല്ലാ മലയാളികളുടെയും ചർച്ചാ വിഷയം. റോബിനേയും ജാസ്മിനേയും പോലെ തന്നെ ബിഗ് ബോസ് ഹൗസിനുളളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന ഒരു മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. മലയാള സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ റോണ്‍സണ്‍ മലയാളികളുടെ ഇടയിൽ കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് ഷോയിലൂടെയാണ്.

ഹൗസില്‍ സൈലന്റ് ആണെങ്കിലും ഈ മൗനം വീട്ടിലുള്ള മറ്റുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. ഒന്നിലും പ്രതികരിക്കാതെ സൈലന്റായി നടക്കുന്ന ആളല്ല റോണ്‍സനെന്ന് കൂടെയുളളവര്‍ക്ക് വളരെ കൃത്യമായി അറിയാം. അദ്ദേഹത്തിന്റെ നിശബ്ദത തകര്‍ത്ത് യഥാര്‍ത്ഥ റോണ്‍സനെ മറനീക്കി കൊണ്ടു വരാന്‍ പഠിച്ച പണി പതിനൊട്ടും നോക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും നടന്‍ അടിമപ്പെടുന്നില്ല. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ ചിരിച്ച് കൊണ്ട് നേരിടുകയാണ്.

ബിഗ് ബോസ് ഷോ 73 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ ഷോയ്ക്ക് ചേരുന്ന മികച്ച ഗെയിമാറാണെന്ന് തെളിയിച്ചിരിക്കുകയാണ് റോബിന്‍. സ്‌ക്രീന്‍ സ്‌പെയിസ് നേടാന്‍ ഏത് മാര്‍ഗവും മത്സരാര്‍ത്ഥികള്‍ക്ക് പുറത്ത് എടുക്കാം. എന്നാല്‍ ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സൈലന്റായി നിന്ന് ഗെയിം കളിക്കുന്നത്.

ബിഗ് ബോസ് ഷോയ്ക്ക് റോണ്‍സണ്‍ അനുയോജ്യനല്ലെന്ന് മോഹന്‍ലാലിന്റെ മുന്നില്‍ പോലും മത്സരാര്‍ത്ഥികള്‍ തുറന്നടിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഈ ഒരു കാരണം മാത്രമാണ് നടനെതിരെ ഉന്നയിക്കുന്നത്. ഇതേ കാരണം ആരാഞ്ഞ് കൊണ്ട് തന്നെയാണ് കഴിഞ്ഞ 10 ആഴ്ചകളിലായി നോമിനേറ്റും ചെയ്യുന്നത്. എന്നാല്‍ ഇതുവരെയുള്ള എല്ലാ ആഴ്ചകളിലും പ്രേക്ഷകർ റോണ്‍സനെ തുണയ്ക്കുകയായിരുന്നു. പതിവ് പോലെ 11ാം ആഴ്ചയിലും നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിനയ്‌ക്കൊപ്പമായിരുന്നു റോണ്‍സണ്‍ കണ്‍ഫെഷന്‍ റൂമില്‍ എത്തിയത്. രണ്ടു പേരില്‍ ഒരാളെ നേമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇരുവരും പരസ്പരം മത്സരിച്ച് പോയിന്റുകള്‍ നിരത്തിയെങ്കിലും അവസാനം ഇരുവരും നോമിനേഷനില്‍ വരുകയായിരുന്നു. റോണ്‍സണ്‍, വിനയ്, സൂരജ്, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, അഖില്‍ എന്നിങ്ങനെ 7 പേരാണ് ഇക്കുറി നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഇപ്പോഴിത റോണ്‍സന്റെ ഗെയിം പ്ലാനിനെ കുറിച്ചുളള ആരാധകന്‌റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും ബിഗ ബോസ് കോളങ്ങളിലും ഇടം പിടിക്കുകയാണ്. ബിഗ് ബോസ് എന്നത് ഒരു മൈന്‍ഡ് കൂടിയാണെന്നും അവിടെയാണ് റേണ്‍സണ്‍ എന്ന മനുഷ്യന്‍ വിജയിച്ചിരിക്കുന്നതെന്നുമാണ് ആരാധകന്‍ പറയുന്നത്.

ആരാധകന്റെ വാക്കുകളുടെ പൂര്‍ണ്ണ രൂപം ചുവടെ…’ബിഗ് ബോസ് എന്നത് ഒരു മൈന്‍ഡ് ഗെയിം കൂടി ആണ്. പുറം ലോകമായിട്ട് ഒരു ബന്ധം ഇല്ലാതെ പലതരം ആളുകളെ ഇത് വരെ ജീവിച്ച ചുറ്റുപാടില്‍ നിന്നും 100 ദിവസം മാറ്റി നിര്‍ത്തുന്ന ഒരു സോഷ്യല്‍ എക്‌സ്പീരിമെന്റ്.ഇവിടെയാണ് റോണ്‍സണ്‍ എന്ന മനുഷ്യന്റെ വിജയം.

ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതില്‍ ഇടപെടാനും ഇടപെടാതെ ഇരിക്കാനും ഓരോരുത്തര്‍ക്കും അവകാശം ഉണ്ട്.സ്‌ക്രീന്‍സ്‌പെയ്‌സ് കിട്ടാന്‍ വേണ്ടിയും പ്രേമനാടകങ്ങള്‍ക്കും വേണ്ടിയും ഓരോരുത്തരും ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അയാള്‍ ഇടപെട്ടിട്ടില്ല.ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായ ഒരു മനുഷ്യന് ഈ കാട്ടി കൂട്ടുന്ന കോപ്രായങ്ങളും, ഊതി വീര്‍പ്പിച്ച പ്രശ്‌നങ്ങളും കണ്ട് ഇങ്ങനെ ഇരിക്കാനെ സാധിക്കുകയുള്ളൂ’ ആരാധകന്‍ പറയുന്നു.

‘ബിഗ് ബോസ് കൊടുക്കുന്ന ഫിസിക്കല്‍ ടാസ്‌കുകളില്‍ റോസണ്‍ തന്റെ ആരോഗ്യത്തിന്റെ പത്ത് ശതമാനം എടുത്താല്‍ മതി. ബാക്കി ഉള്ളവരുടെ കാര്യത്തില്‍ ഒരു തീരുമാനം ആവാന്‍. തന്റെ ആരോഗ്യം കൊണ്ട് ഒരാള്‍ക്കും ആ മനുഷ്യന്‍ മനഃപൂര്‍വം ഒരു കുഴപ്പവും ഉണ്ടാക്കിട്ടില്ല.

ബിഗ്ബോസ് വീട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍പ്പെട്ടവര്‍ ഉപയോഗിച്ച തെറിയുടെ കണക്കെടുത്തു നോക്കിയാല്‍ ഈ മനുഷ്യന്‍ ആവും ഏറ്റവും അവസാനം.വീട്ടിലെ ഓരോരുത്തരും ആ മനുഷ്യനെ കുത്തി നോവിച്ച പോലെ ഒരാളേയും നോവിച്ചിട്ടില്ല. അതിലൊന്നും അയാള്‍ പ്രതികരിക്കാനോ പകരം ചോദിക്കാനോ പോയിട്ടുമില്ല.

ഇവിടെ വന്നത് കളിക്കാന്‍ ആണ്. അല്ലാതെ ആരേയും വേദനിപ്പിക്കാനോ അടിക്കാനോ അല്ല.ഒരാളെ മനഃപൂര്‍വം വേദനിപ്പിച്ചിട് അതൊക്കെ കളിയുടെ ഭാഗം മാത്രമാണ് എന്നു പറയുന്നവരക്കാള്‍ എത്രയോ മുകളില്‍ ആണ് ഈ മനുഷ്യന്‍’; കുറിപ്പിലൂടെ ചോദിക്കുന്നു,

‘പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കേണ്ടവന്‍ തന്നെയാണ് മലയാളി. പക്ഷേ ഇതൊരു ഗെയിമാണ്. ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ചു താമസിക്കുന്നവരെ ചീത്തവിളിച്ചും മനഃപൂര്‍വം വഴക്കുണ്ടാക്കിയും ജീവിക്കുന്ന മറ്റുള്ളവരുടെ ഇടയില്‍ അയാള്‍ പ്രതികരിക്കേണ്ട ആവശ്യമില്ല. പിന്നെ അയാള്‍ ചെയുന്ന ജോലികളില്‍ അയാള്‍ കാണിക്കുന്ന ഡെഡിക്കേഷന്‍ ആ വീട്ടില്‍ ആരും കാണിക്കാറില്ല.

തനിക്കു ഒരു വീട് ഉണ്ട്, അവടെ തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാനുണ്ട്. തനിക്ക് അവരെ തൃപ്തിപെടുത്തിയാല്‍ മതി ഇതാണ് റോസണ്‍’; ആരാധകന്‍ തുടര്‍ന്നു.

അയാള്‍ തനിക്ക് അറിയുന്ന പോലെ തനിക്കു തോന്നുന്ന പോലെ കളിക്കുന്നു.ആരുടേയും സപ്പോര്‍ട്ടില്ല.ആരുടെയും സപ്പോര്‍ട്ടിന് വേണ്ടിയും ഇനിയും കളിക്കാനും പോണില്ല.പക്ഷേ അയാള്‍ ഒരു പ്രതിനിധി ആണ. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങി സ്വന്തംകുടുംബത്തിന് വേണ്ടി പൊരുതുന്ന ഒരായിരം പേരുടെ പ്രതിനിധി’; എന്ന് പറഞ്ഞ് കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു. ഇതുവരെ മറ്റൊരു മത്സരാർത്ഥിയും പരീക്ഷിക്കാത്ത തന്ത്രമാണ് റോബിന്‍ പ്രയോഗിച്ചത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top