Connect with us

വിമാനത്താവളത്തില്‍ ചെന്ന് ഈ ‘റിയല്‍ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാന്‍ കഴിയാതെ പോയതില്‍ ഖേദം..ബിഗ് ബോസ് സീസണ്‍4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിൻ; പിന്തുണയുമായി ഷമ്മി തിലകൻ

TV Shows

ബിഗ്‌ബോസ് സീസണ്‍4 ന്റെ ടൈറ്റില്‍ വിന്നര്‍ റോബിന്‍ ആയിരിക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിനെ ബിഗ് ബോസ്സ് അപ്രതീക്ഷിതമായി പുറത്താക്കിയത്. ബിഗ് ബോസ് ഷോയുടെ നിയമം ബ്രേക്ക് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൗസില്‍ നിന്ന് പുറത്താക്കിയത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ഇപ്പോഴിതാ പുറത്താക്കപ്പെട്ട റോബിനെ പിന്തുണച്ച് നടന്‍ ഷമ്മി തിലകന്‍. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് റോബിന്‍ ആണെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ബിഗ് ബോസ് സീസണ്‍4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ ‘റിയല്‍ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്’ – ഷമ്മി തിലകന്‍ കുറിച്ചു.

കുറച്ച് ദിവസങ്ങളായി ബിഗ് ബോസില്‍ നാടകീയ മൂഹൂര്‍ത്തങ്ങളാണ് അരങ്ങേറിയിരുന്നത്. ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കിയത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top