TV Shows
നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്… 75 ലക്ഷത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കില്ല ഞാന്‍ അവന്‍ തിരികെ വരികയാണെങ്കില്‍ ഞാന്‍ പുറത്തേക്ക് പോവുന്നു,തന്റെ ചെടിയും റോബിന്റെ ചെടിയും നിലത്തെറിഞ്ഞ് പൊട്ടിച്ച് ജാസ്മിൻ; ഒടുക്കം പുറത്തേക്ക്
നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്… 75 ലക്ഷത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കില്ല ഞാന്‍ അവന്‍ തിരികെ വരികയാണെങ്കില്‍ ഞാന്‍ പുറത്തേക്ക് പോവുന്നു,തന്റെ ചെടിയും റോബിന്റെ ചെടിയും നിലത്തെറിഞ്ഞ് പൊട്ടിച്ച് ജാസ്മിൻ; ഒടുക്കം പുറത്തേക്ക്
ബിഗ് ബോസ്സ് മലയാളം സീസൺ 4 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഹൗസിനുള്ളിൽ നടക്കുന്നത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ നിറം മാറിതുടങ്ങിയത്. നിലവിൽ റോബിൻ സീക്രട്ട് റൂമിലാണ് ഇപ്പോൾ ഉള്ളത്
ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഷോയില്‍ നിന്നും സ്വയം പിന്മാറിയിരിക്കുകയാണ് ഇപ്പോൾ ജാസ്മിന്‍. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ബിഗ് ബോസിനോട് പൊട്ടിത്തെറിച്ച് സംസാരിച്ച ശേഷമാണ് ജാസ്മിന്‍ പുറത്താകുന്നത്. റോബിനെ തിരികെ കൊണ്ടുവരാന്‍ ബിഗ് ബോസ് ആലോചിക്കുന്നതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു താരത്തിന്റെ പിന്മാറ്റം.
”എനിക്കിവിടെ നില്‍ക്കണ്ട. റോബിന്‍ രാധാകൃഷ്ണന്‍ തിരിച്ചുവരുമെന്ന് എനിക്ക് ഏറെക്കുറെ ബോധ്യമായി. എനിക്ക് ഈ ഷോയുള്ള ബഹുമാനം തന്നെ നഷ്ടമായി. റോബിനെ തിരിച്ചെടുക്കുന്നത് നിങ്ങള്‍ കണ്‍സിഡര്‍ ചെയ്തുവെങ്കില്‍ റൂം ഫ്രഷ്‌നര്‍ അടിച്ച വിഷയത്തില്‍ എന്നെ പുറത്താക്കണം. എനിക്കിവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്താല്‍ പോലും ഇവിടുത്തെ ആള്‍ക്കാര്‍ കാറിക്കൂവി ആ ചെയ്ത ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാന്‍ കാണുന്നുണ്ട്” എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
എനിക്കിവിടെ നില്‍ക്കണ്ട. എനിക്ക് നില്‍ക്കാന്‍ പറ്റില്ല. ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും ട്രിഗറിംഗ് ആണ്. അയാം ഫിസിക്കലി എക്‌സ്‌ഹോസ്റ്റഡ്, മെന്റലി ടയര്‍ഡ്, ഇമോഷണലി അയാം ഡണ്‍, അയാം ഡണ്‍. എന്റെ തന്ത എന്നെ ഇട്ടിട്ട് പോയത് ഇവിടെ സെല്‍ഫി ടാസ്‌കില്‍ ഞാന്‍ പറഞ്ഞിരുന്നു. ഈ വീട്ടിലെ ഒരാളെ, സ്വന്തമായിട്ടൊരു വ്യക്തിത്വം ഇല്ലാതെ, എങ്ങനെ വൃത്തികെട്ട രീതിയില്‍ ഗെയിം കളിക്കാം, എങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാം, എങ്ങനെ ഒരാളെ വൈകാരികമായി തളര്‍ത്താം ശാരീരികമായി അതിക്രമം ചെയ്യാം, അസഭ്യം പറഞ്ഞ് എങ്ങനെ തളര്‍ത്താം എന്ന് മാത്രം കഴിവുള്ള ഒരുത്തനെ ഇപ്പോള്‍ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന കാരണത്തിന് പുറത്താക്കാന്‍ അവസരം കിട്ടിയിട്ടും തിരിച്ച് എങ്ങനെ കൊണ്ട് വരാം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അയാം ഡണ്‍.
ഈ ഷോയില്‍ നിന്നും ഞാന്‍ പഠിച്ചത് ആരേയും തന്തയ്ക്ക് വിളിക്കാം, എന്തും പറയാം, ശാരീരികമായി ആക്രമിക്കാം ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ്. ജീവിതകാലം മൊത്ത് കൊണ്ടു നടക്കാവുന്നൊരു പാടുണ്ട് എന്റെ മുഖത്ത്, റോബിന്‍ ആണതിന് കാരണക്കാരന്‍. ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്തതിനാണ് അവനെ പുറത്താക്കിയത്. ഇവിടുന്ന് പോകുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. റൂം ഫ്രഷ്‌നര്‍ ആണെങ്കിലും ഹിറ്റ് ആണെങ്കിലും അവന് വാതില്‍ തുറക്കാം എന്നൊരു ഓപ്ഷനുണ്ടായിരുന്നു. അവന്‍ പിടിച്ച് തള്ളിയപ്പോള്‍ റിയാസിനുമുണ്ടായിരുന്നു ഓപ്ഷന്‍. പക്ഷെ അവന്‍ അത് ചെയ്തില്ല.
അവന്‍ തിരികെ വരികയാണെങ്കില്‍ ഞാന്‍ പുറത്തേക്ക് പോവുകയാണ്. സ്വന്തമായിട്ട് ഒരു കഴിവുമില്ലാതെ സ്‌ക്രീന്‍ ടൈമിന് വേണ്ടി കുത്തിത്തിരിക്കുന്ന അവനെയാണ് തിരികെ കൊണ്ട് വരുന്നതെങ്കില്‍ അയാം ഡണ്‍. ഇനി എനിക്കെന്ത് വിലയാണുള്ളത്. ഞാനിന്ന് ഇവിടെ നിങ്ങളുടെ മുന്നിലിരുന്ന് ചെലക്കുന്നുണ്ടെങ്കില്‍ അത് വെറുതെയല്ല, ഐ മെയ്ഡ് മൈ സെല്‍ഫ്, ഐ ഡിഡ് സംതിംഗ്. റോബിന് തിരികെ വരാമെങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കാന്‍ യോഗ്യയല്ല.
നിങ്ങളുടെ പ്രതിഫലം എനിക്ക് പുല്ലാണ്. ഞാന്‍ പുറത്ത് പോയി അധ്വാനിച്ചുണ്ടാക്കും. 75 ലക്ഷത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കില്ല ഞാന്‍. അവന്‍ തിരികെ വന്നാല്‍ ഞാന്‍ അവനെ എന്തെങ്കിലും ചെയ്യും പിന്നെ ഇവിടെ നിന്നും പോയാലും കേസും കോടതിയുമൊക്കെയായി നടക്കേണ്ടി വരും. അതിനൊന്നും എനിക്ക് സമയമില്ല. എനിക്ക് ജീവിതമുണ്ട്. ഞാന്‍ കണ്ട ജീവിതം. ഇതുപോലെ നാടകം കളിക്കുന്നതല്ല, വ്യാജമല്ലാതെ യഥാര്‍ത്ഥമായി പെരുമാറുന്നവരുടെ കൂടെയുള്ള ജീവിതം. അവനെ പിന്നേയും ഇങ്ങോട്ട് കൊണ്ട് വരുന്നത് എന്തിനാണ് ? പ്രേക്ഷകര്‍ക്ക് വേണ്ടത് അങ്ങനത്തെ ആള്‍ക്കാരെയാണെങ്കില്‍ എന്നെ ചവിട്ടിപ്പുറത്താക്കൂ.
എനിക്കിവിടെ നില്‍ക്കണ്ട. എന്റെ ബഹുമാനം നഷ്ടമായി. ചെറിയൊരു ആഗ്രഹം കൊണ്ടാണ് ഈ ഷോയിലേക്ക് വന്നത്. പക്ഷെ ഇതെന്താണെന്ന് മനസിലായി. ഇവിടെ നമ്മള്‍ നമ്മളായി നില്‍ക്കുന്നതില്‍ കാര്യമില്ല. നാടകം കളിച്ച് ക്യാമറയുടെ മുന്നില്‍ എങ്ങനെയെങ്കിലും മുഖം കാണിക്കണം എന്ന് കരുതുന്നവരെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എന്നെ ചവിട്ടി പുറത്താക്കാം, അയാം ഡണ്‍ എന്ന് പറഞ്ഞാണ് ജാസ്മിന്‍ നിര്‍ത്തുന്നത്. ഇതോടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മുന്‍വാതിലിലൂടെ പുറത്തേക്ക് വരാം എന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
താരത്തെ കാത്ത് പുറത്ത് റിയാസും റോണ്‍സനും നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ പോവുകയാണെന്ന് മാത്രം പറഞ്ഞു കൊണ്ട് ജാസ്മിന്‍ തന്റെ ബാഗുകള്‍ പാക്ക് ചെയ്യാന്‍ ആരംഭിച്ചു. പിന്നാലെ വീട്ടിലെ മറ്റ് അംഗങ്ങള്‍ താരത്തെ ആശ്വസിപ്പിക്കാനും തടയാനും ശ്രമിച്ചുവെങ്കിലും ആരോടും സംസാരിക്കാന്‍ ജാസ്മിന്‍ തയ്യാറായിരുന്നില്ല. എല്ലാവരേയും ഹാളില്‍ വിളിച്ചിരുത്തിയ ശേഷം അകത്ത് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു ജാസ്മിന്‍. തുടര്‍ന്ന് മുറ്റത്തേക്ക് വന്ന ജാസ്മിന്‍ റോബിന്റെ ചെടിയും പിന്നാലെ തന്റെ ചെടിയും നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌മോക്കിംഗ് ഏരിയയിലേക്ക് പോയ ജാസ്മിന്‍ അവിടെ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ച ശേഷം ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.
