Connect with us

യാതൊരു റെലവൻസുമില്ലാത്ത ആർട്ടിഫിഷ്യൽ കാര്യങ്ങളുണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ, എനിക്ക് ടാലന്റും എന്റേതായ കാര്യങ്ങളുമുണ്ടെന്ന് റിയാസ് സലിം

TV Shows

യാതൊരു റെലവൻസുമില്ലാത്ത ആർട്ടിഫിഷ്യൽ കാര്യങ്ങളുണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ, എനിക്ക് ടാലന്റും എന്റേതായ കാര്യങ്ങളുമുണ്ടെന്ന് റിയാസ് സലിം

യാതൊരു റെലവൻസുമില്ലാത്ത ആർട്ടിഫിഷ്യൽ കാര്യങ്ങളുണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ, എനിക്ക് ടാലന്റും എന്റേതായ കാര്യങ്ങളുമുണ്ടെന്ന് റിയാസ് സലിം

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് എഴുപത് ദിവസത്തോട് അടുക്കുകയാണ്. അപ്രതീക്ഷിത സംഭവങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. മുൻ സീസണുകളിലെ മത്സരാർഥികളായ റിയാസ്, പൊളി ഫിറോസ്, രജിത്ത് കുമാർ, റോബിൻ എന്നിവർ ചലഞ്ചേഴ്സായി എത്തിയ എപ്പിസോ‍ഡുകളാണ് കഴിഞ്ഞ് പോയത്

ഇപ്പോഴിതാ പത്താം ആഴ്ചയിൽ ഹൗസിൽ ചലഞ്ചറായി പോയി തിരികെ വന്ന റിയാസ് റോബിനെ കുറിച്ചും ആരതിയെ കുറിച്ചും പറ‍ഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റിയാസ് മനപൂർവം കരി വാരി തേക്കുകയാണെന്ന് കുറച്ചുനാൾ മുമ്പ് ആരതി പൊടി പറഞ്ഞിരുന്നു. ഇതേകുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് റിയാസ് കൃത്യമായ മറുപടി നൽകിയത്. ഐസിജി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ ഹൗസിലെ പെരുമാറ്റത്തെ കുറിച്ച് റിയാസ് സംസാരിച്ചത്. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആരേയും കരി വാരി തേക്കേണ്ട ആവശ്യമില്ലെന്നുമാണ് റിയാസ് പറഞ്ഞത്.

എന്റെ ജീവിതത്തിൽ എനിക്ക് കുറെ കാര്യങ്ങൾ‌ നടക്കുന്നുണ്ട്. യാതൊരു റെലവൻസുമില്ലാത്ത ആർട്ടിഫിഷ്യൽ കാര്യങ്ങളുണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ. എനിക്ക് ടാലന്റും എന്റേതായ കാര്യങ്ങളുമുണ്ട്. അതുകൊണ്ട് എനിക്ക് ആരേയും കരി വാരി തേക്കേണ്ട കാര്യമില്ല.’ ‘അങ്ങനൊരു ഷോയിൽ പോയി അതിൽ നിന്നും കിട്ടിയ ബെനിഫിറ്റ്സ് എല്ലാം ഉപയോ​ഗിച്ച് ആഘോഷിച്ച് നടക്കുന്നൊരാൾ ഷോ സ്ക്രിപ്റ്റഡാണെന്ന് പെട്ടന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. ബി​ഗ് ബോസ് ഫിസിക്കൽ അസാൾട്ട് വിഷയത്തിൽ പാർഷ്വാലിറ്റി കാണിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ നടന്നത് ഫിസിക്കൽ അസാൾട്ട് തന്നെയായിരുന്നു’, റിയാസ് സലീം പറയുന്നു.

ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള മത്സരാർഥിയായി അഖിൽ മാരാരെ താൻ കാണുന്നുവെന്ന തരത്തിൽ റിയാസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം സംസാരിച്ചിരുന്നു. റിയാസ് ഹൗസിൽ ചെന്നശേഷമാണ് മത്സരാർഥികൾ കുറച്ചെങ്കിലും ഉണർന്ന് കളിക്കാൻ തുടങ്ങിയത്. സീസൺ ഫോറിൽ കോളിളക്കം സൃഷ്ടിച്ച മത്സരാർഥിയാണ് റിയാസ്. അതുകൊണ്ട് തന്നെ റിയാസ് പറയുന്നതിൽ കഴമ്പുണ്ടെന്ന് മത്സരാർഥികൾക്കും തോന്നി തുടങ്ങിയിട്ടുണ്ട്.

സെറീന, ജുനൈസ് എന്നിവർ അഖിൽ മാരാർക്കെതിരെ ശക്തമായി മത്സരിക്കുന്നുണ്ട് ഇപ്പോൾ. ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് അഖിൽ മാരാർ. ഇത്തവണ നോമിനേഷനിൽ വന്നവരിൽ ഏറെപ്പേരും സേഫ് ​ഗെയിം കളിക്കുന്നവരാണ്.

More in TV Shows

Trending

Recent

To Top