ഉമ്മ വേണോയെന്ന് സെറീന, കവിൾ കാണിച്ച് കൊടുത്ത് സാഗർ; പരസ്പരം ചുംബിച്ചു; വൈറൽ
ബിഗ് ബോസ്സിൽ മത്സരാർത്ഥികൾ ലവ് സ്ട്രാറ്റജി കൊണ്ടുവരാറുണ്ട്. പല തവണയായും അത് പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. സെറീനയും സാഗറും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലവ് ഡെവലപ്പ് ചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരിൽ ഒരു വിഭാഗം സെറീനയും സാഗറും പ്രണയം ഫേക്കായി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്.
ഇപ്പോഴിത ഇരുവരും പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ കവിൾ കാണിച്ചുകൊടുത്തു സാഗർ. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാഗർ ഉറങ്ങാനായിപ്പോയി.
വീഡിയോ വൈറലായതോടെ നിരവധി പേർ ഇരുവരും ഫേക്കാണെന്ന കമന്റുകളുമായി എത്തി. പ്രേക്ഷകരെ കബിളിപ്പിക്കാൻ ഇത്തരം സ്ട്രാറ്റജികൾ ഇറക്കിയിട്ട് കാര്യമില്ലെന്നും ചീപ്പ് സ്ട്രാറ്റജി മാറ്റി പിടിക്കുവെന്നും നന്നായി ഗെയിം കളിച്ച് മുന്നോട്ട് വരൂവെന്നും ചിലർ കമന്റായി കുറിച്ചു. ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ നിരവധി പേർ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിച്ചിട്ടുണ്ട്. അതിൽ സീസൺ ഒന്നിൽ മത്സരാർഥികളായി എത്തിയ ശ്രീനിഷ് അരവിന്ദും പേളി മാണിയും മാത്രമാണ് ആത്മാർഥമായി പ്രണയിച്ചതും ഇപ്പോഴും വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. മറ്റുള്ളവരെല്ലാം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ അടുത്ത നിമിഷം തന്നെ ഹൗസിലെ പ്രണയം ചവറ്റുകുട്ടയിലിട്ട് അവരവരുടെ പ്രഫഷനുമായി മുന്നോട്ട് പോയി.
നിരവധി കഥകൾ മുമ്പ് ഉദാഹരണമായി ഉള്ളത് കൊണ്ടാണ് സാഗർ-സെറീന ജോഡിക്ക് നെഗറ്റിവിറ്റി കൂടുതലായി കിട്ടുന്നതും. ലവ് സ്ട്രാറ്റജി താൻ ഇറക്കുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ട് താൻ ഹൗസിലെ ഒരു ആൺകുട്ടിക്കൊപ്പവും ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കാറില്ലെന്ന് തുടക്കത്തിൽ സെറീന പറഞ്ഞിരുന്നു.
അതേസമയം പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ വളരെ പിന്നിലാണ് സെറീനയും സാഗറുമെന്നാണ് റിപ്പോർട്ട്.
